Covid Restrictions: ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി

Published : Feb 27, 2022, 08:19 PM IST
Covid Restrictions: ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി

Synopsis

345 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ്അ ധികൃതര്‍ പിടികൂടിയത്. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 357 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 345 പേരെയും മാസ്‌ക്  ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ  പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.  


മസ്‍കത്ത്: ഒമാനില്‍ (Oman) പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ (Drifting the vehicle) പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു (North Al Batinah Governorate) സംഭവം. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് (Endangering others) ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും (Legal Actions) പൊലീസ് അറിയിച്ചു.


കുവൈത്ത് സിറ്റി: കുവൈത്തിന്റെ കര അതിര്‍ത്തി പോയിന്റുകള്‍ (Kuwait land border points) 24 മണിക്കൂറും തുറന്നു. ആരോഗ്യ മന്ത്രാലയവുമായി (Ministry of Health) സഹകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് (Ministry of Interior) ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്കും കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും (Travelers arriving and departing) 24 മണിക്കൂറും ഇനി അതിര്‍ത്തി കടക്കാം.

എല്ലാ യാത്രക്കാരെയും 24 മണിക്കൂറും അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. 


റിയാദ്: ജനങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ (Saudi Ministry of Health) പുതിയ അറിയിപ്പ്. രണ്ട് ദിവസത്തിന് ശേഷം വലിയൊരു സംഭവം നടക്കുമെന്നാണ് മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍ (Official twitter handle) വഴി അറിയിച്ചിരിക്കുന്നത്. 'നമ്മുടെ ഭാവി ഇപ്പോള്‍' എന്ന തലക്കെട്ടോടെയാണ് അറിയിപ്പ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഭവമെന്നാണ് ആരോഗ്യ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നതും. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി