
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്ന് 493 കുപ്പി മദ്യം പിടിച്ചെടുത്തു (Liquor seized). ഫ്രൈഡേ മാര്‍ക്കറ്റിന് സമീപം ഗതാഗത നിയമ ലംഘകരെ പിടികൂടാനായി പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘമാണ് സംശയകരമായ നിലയില്‍ കാണപ്പെട്ട മിനി ബസിലും (Mini bus) പരിശോധന നടത്തിയത്.
മാര്‍ക്കറ്റിന് മുന്നില്‍ സംശയകരമായ നിലയില്‍ പാര്‍ക്ക് ചെയ്‍തിരുന്ന മിനി ബസില്‍ അധികൃതര്‍ പരിശോധന നടത്തിയപ്പോഴാണ് 493 കുപ്പി മദ്യം കണ്ടെത്തിയത്. ഇവയെല്ലാം പ്രാദേശികമായി നിര്‍മിച്ചവയാണെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനവും മദ്യശേഖരവും ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേ സമയം ട്രാഫിക് പരിശോധനയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതായി കണ്ടെത്തിയ 12 കുട്ടികളെ പൊലീസ് പിടികൂടി. 23 വാഹനങ്ങളും ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam