
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ മാന്‍പവര്‍ അതോരിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.
നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളില്‍ നടപടികള്‍ സ്വീകരിച്ചതായും നിയമം ലംഘിച്ച് ജോലി ചെയ്‍ത അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്‍തതായി അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
Read more: യുഎഇയില്‍ മൂന്നു മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 535/2015 നിയമം അനുശാസിക്കുന്നത് പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. നിയമ ലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്നതിന് പുറമെ നടപടികളും സ്വീകരിക്കും, കമ്പനിയുടെ ഫയലുകള്‍ ക്ലോസ് ചെയ്യുകയും ഓരോ തൊഴിലാളിക്കും 100 ദിനാര്‍ എന്ന നിരക്കില്‍ പിഴ ഈടാക്കുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുകയും ഇരട്ടിയാവും.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് കാര്‍ താഴെ വീണ് ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അല്‍ അമീരി ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഒന്നാം നിലയില്‍ നിന്ന് സുരക്ഷാ വേലി തകര്‍ത്ത് കാര്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അറുപത് വയസ് പ്രായമുള്ള സ്വദേശി വനിതയ്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ഇവരെ അമീരി ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam