
കുവൈത്ത് സിറ്റി: കവൈത്തില്‍ കഴിഞ്ഞ വര്‍ഷം 556 സ്വദേശി വനിതകള്‍ പ്രവാസി പുരുഷന്മാരെ വിവാഹം ചെയ്‍തുവെന്ന് കണക്കുകള്‍. അതേസമയം വിദേശ വനിതകളെ വിവാഹം ചെയ്‍ത കുവൈത്തി പുരുഷന്മാരുടെ എണ്ണം 1514 ആണെന്നും നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പുറത്തുവിട്ട 2022ലെ വിവാഹ, വിവാഹമോചന നിരക്കുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു.
കഴിഞ്ഞ വർഷം കുവൈത്തില്‍ നടന്ന വിവാഹങ്ങളുടെ എണ്ണം 13,387 ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുവൈത്തി പുരുഷന്മാരും സ്‍ത്രീകളും തമ്മിലുള്ള 8946 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കുവൈത്തികള്‍ അല്ലാത്ത പ്രവാസി വനിതകളും സ്‍ത്രീകളും തമ്മിലുള്ള 2371 വിവാഹങ്ങളും നടന്നു. അതേസമയം, 2022ലെ ആകെ വിവാഹമോചനക്കേസുകളുടെ എണ്ണം 8,307 ആണ്. കുവൈത്തികളായ 5,313 വിവാഹിതര്‍ വേര്‍പിരിഞ്ഞു. കുവൈത്ത് പൗരനായ ഭര്‍ത്താവും കുവൈത്തിയല്ലാത്ത ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസുകളുടെ എണ്ണം 1080 ആണ്. ഒപ്പം കുവൈത്തികളായ 518 ഭാര്യമാർ പൗരനല്ലാത്ത ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി. കുവൈത്തികള്‍ അല്ലാത്ത ദമ്പതികള്‍ തമ്മിലുള്ള 1396 വിവാഹമോചന കേസുകളും 2022ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ