Asianet News MalayalamAsianet News Malayalam

ദുബൈയില്‍ പോണ്‍ സൈറ്റ് സന്ദര്‍ശിച്ചത് പൊലീസ് കണ്ടുപിടിച്ചെന്ന് സന്ദേശം; പ്രവാസിക്ക് നഷ്ടമായത് വന്‍തുക

ദുബൈ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലെ ലഫ്. കേണല്‍ മുഹമ്മദ് ഹസന്റേതെന്ന പേരിലാണ് സന്ദേശം ലഭിച്ചത്. നിങ്ങള്‍ പോണ്‍ വെ‍ബ്‍സൈറ്റുകളില്‍ കയറിയിട്ടുണ്ടെന്നും അഭിസാരികകള്‍ക്കു വേണ്ടി സെര്‍ച്ച് ചെയ്‍തിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നുമാണ് സന്ദേശത്തിലുള്ളത്. 

Expat lost huge amount of money after getting a fake message regarding visiting porn websites in Dubai UAE
Author
First Published Jan 27, 2023, 5:37 PM IST

ദുബൈ: പോണ്‍ സൈറ്റില്‍ സന്ദര്‍ശിച്ചത് പൊലീസ് കണ്ടുപിടിച്ചെന്ന പേരില്‍ സന്ദേശം അയച്ച് ദുബൈയില്‍ തട്ടിപ്പ്. നിയമനടപടികള്‍ ഒഴിവാക്കാനായി എത്രയം വേഗം പണം അടയ്ക്കാനാണ് മെസേജിലുള്ളത്. ഇത്തരത്തില്‍ സന്ദേശം ലഭിച്ച ഒരാള്‍ ബാങ്ക് അക്കൗണ്ടിലേക്ക് 12,500 ദിര്‍ഹം അയച്ചുകൊടുത്ത സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ദുബൈയിലെ മാധ്യമ പ്രവര്‍ത്തകനായ ആര്‍.ജെ ഫസ്‍ലു.

ദുബൈ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലെ ലഫ്. കേണല്‍ മുഹമ്മദ് ഹസന്റേതെന്ന പേരിലാണ് സന്ദേശം ലഭിച്ചത്. നിങ്ങള്‍ പോണ്‍ വെ‍ബ്‍സൈറ്റുകളില്‍ കയറിയിട്ടുണ്ടെന്നും വേശ്യകള്‍ക്കു വേണ്ടി സെര്‍ച്ച് ചെയ്‍തിട്ടുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നുമാണ് സന്ദേശത്തിലുള്ളത്. നിങ്ങളുടെ ലൊക്കേഷന്‍ പൊലീസ് ട്രാക്ക് ചെയ്‍തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്‍താല്‍ നിങ്ങള്‍ മാത്രമല്ല കുടുംബവും അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കണമെങ്കില്‍ അഞ്ച് മിനിറ്റിനകം താഴെ കാണുന്ന ലിങ്കില്‍ കയറി പിഴ അടയ്ക്കണം എന്നും സന്ദേശത്തില്‍ പറയുന്നു. മേസേജ് കിട്ടിയ ഉടനെ തന്നെ ലിങ്കില്‍ കയറി പിഴ അടയ്ക്കുകയും ചെയ്‍തു. ഇത്ര തിടുക്കത്തില്‍ എന്തിനാണ് ഫൈന്‍ അടച്ചതെന്ന് ചോദിച്ചപ്പോള്‍, എന്തായാലും കുറ്റം ചെയ്‍തിട്ടുണ്ടെന്നും അത് പൊലീസ് കണ്ടെത്തിയ സ്ഥിതിക്ക് എത്രയും വേഗം പിഴ അടച്ച് ഒഴിവാക്കുന്നതല്ലേ നല്ലതെന്നുമായിരുന്നു മറുപടിയെന്ന് ഫസ്‍ലു പറയുന്നു.

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ അവ വ്യാജമാണോ എന്ന് പരിശോധിക്കണമന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്ന വീഡിയോയില്‍ ആര്‍.ജെ ഫസ്‍ലു പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോയി അന്വേഷിക്കുകയോ അല്ലെങ്കില്‍ പൊലീസിന്റെ നമ്പറില്‍ വിളിച്ച് പണമടയ്ക്കാന്‍ ലിങ്ക് ലഭിച്ചിട്ടുണ്ടെന്നും ഇത് സത്യമാണോ എന്നറിയാന്‍ വിളിച്ചതാണെന്നും പറഞ്ഞ് കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം പറയുന്നു. യുഎഇയില്‍ മാത്രമല്ല ഏത് ഗള്‍ഫ് രാജ്യത്തും ഇത് ചെയ്യാവുന്നതുമാണ്. 
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazlu (@rjfazlu)


Read also: ബിസിനസുകാരന്റെ വീട്ടില്‍ കയറി പൊലീസ് ചമഞ്ഞ് 'റെയ്ഡ്'; പ്രവാസികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios