ചൈനയിൽ നിന്ന് കുവൈത്തിലേക്ക് എത്തിയത് 568 വ്യാജ ബ്രാൻഡഡ് ഷൂസുകളും ജാക്കറ്റുകളും; കയ്യോടെ പിടികൂടി കസ്റ്റംസ്

Published : Sep 24, 2026, 04:49 PM IST
fake branded products

Synopsis

ചൈനയിൽ നിന്ന് കുവൈത്തിലേക്ക് എത്തിയത് 568 വ്യാജ ബ്രാൻഡഡ് ഷൂസുകളും ജാക്കറ്റുകളും. എയർ കാർഗോ വിഭാഗത്തിലെ കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ 568 വ്യാജ ബ്രാൻഡഡ് ഷൂസുകളും ജാക്കറ്റുകളും പിടികൂടി. ചൈനയിൽ നിന്ന് വിമാനമാർഗം എത്തിച്ച വ്യാജ ബ്രാൻഡഡ് ഷൂസുകളും ജാക്കറ്റുകളുമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്.

എയർ കാർഗോ വിഭാഗത്തിലെ കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഫർണിച്ചറുകളും കസേരകളുമാണെന്ന് രേഖകളിൽ കാണിച്ചാണ് ഉൽപ്പന്നങ്ങൾ കുവൈത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. ഷിപ്പിംഗ് രേഖകൾ പ്രകാരം 883 കിലോഗ്രാമായിരുന്നു ചരക്കിന്റെ ആകെ ഭാരം. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചരക്ക് വിശദമായി പരിശോധിച്ചപ്പോഴാണ് പ്രമുഖ ബ്രാൻഡുകളുടെ വ്യാജ വ്യാപാരമുദ്രകൾ പതിച്ച ഷൂസുകളും ജാക്കറ്റുകളും കണ്ടെത്തിയത്.

ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങളും വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരം തടയുന്നതിനുള്ള നിയമങ്ങളും ലംഘിച്ചതിനെ തുടർന്ന് ചരക്കുകൾ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചു. രാജ്യത്തേക്ക് എത്തുന്ന ചരക്കുകളിൽ പരിശോധന ശക്തമാക്കുമെന്നും വ്യാജ ഉൽപ്പന്നങ്ങൾ കുവൈത്ത് വിപണിയിലെത്തിക്കുന്നത് തടയാൻ നടപടികൾ തുടരുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒക്ടോബർ ഒന്നുമുതൽ കുവൈത്തിൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രചാരണം; നിഷേധിച്ച് വ്യോമയാന അതോറിറ്റി
ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പലിന് നേരെ ഒമാൻ തീരത്ത് ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു