
മനാമ: ബഹ്റൈനിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. യുവതിയുടെ മേൽ സൾഫ്യൂരിക് ആസിഡ് ഒഴിച്ചതിന് മുൻ ഭർത്താവിനും അയാളുടെ അനന്തരവനുമാണ് കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. പത്ത് വർഷമാണ് ശിക്ഷ. ആസിഡ് ആക്രമണത്തിൽ യുവതിക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവത്തിൽ നഷ്ട പരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾക്കായി കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറിയിട്ടുണ്ട്.
ഷോപ്പിങ് മാളിലെ കാർ പാർക്കിങ്ങിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. യുവതി ഒൻപതും പതിനൊന്നും വയസ്സുള്ള തന്റെ മക്കളുമായി ഷോപ്പിങ് മാളിൽ എത്തിയതായിരുന്നു. യുവതിയുടെ മുൻ ഭാർത്താവിന്റെ അനന്തരവൻ പാർക്കിങ് സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു. യുവതി കുട്ടികളുമായി പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഇവരുടെ മുഖത്തേക്ക് എറിയുകയായിരുന്നു.
read more: വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് നിർദേശിച്ച് സൗദി അറേബ്യ സുപ്രീം കോടതി
ഒന്നാം പ്രതി 28കാരനായ അനന്തരവനാണ്. അമ്മാവന്റെയും കസിൻസിന്റെയും പ്രേരണ മൂലം കൃത്യം നടത്താൻ നിർബന്ധിതനാകുകയായിരുന്നെന്നും ഇതിനായി അവർ തനിക്ക് ഗുളികകൾ നൽകിയിരുന്നെന്നും ഇയാൾ പറഞ്ഞു. രണ്ടാം പ്രതി കൃത്യം നടത്താനായി യുവാവിനെ പ്രേരിപ്പിക്കുകയായിരുന്നെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. സംഭവം നടന്ന സമയം ഷോപ്പിങ് മാളിൽ മുഖം മൂടിയണിഞ്ഞ ഒരാളെ കണ്ടിരുന്നതായും മുൻ ഭർത്താവാണെന്ന് സംശയം തോന്നിയപ്പോൾ ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്കു നേരെ ആസിഡ് ഒഴിച്ച് ഇവർ രക്ഷപ്പെട്ടതെന്നും യുവതി മൊഴി നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ