വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് നിർദേശിച്ച് സൗദി അറേബ്യ സുപ്രീം കോടതി

Published : Feb 27, 2025, 12:34 PM ISTUpdated : Feb 27, 2025, 12:35 PM IST
വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് നിർദേശിച്ച് സൗദി അറേബ്യ സുപ്രീം കോടതി

Synopsis

ചന്ദ്രപ്പിറവി ദൃശ്യമാകുന്നവർ വിവരം സമീപത്തെ കോടതിയെയോ ബന്ധപ്പെട്ട അതോറിറ്റികളെയോ അറിയിക്കണം

റിയാദ്: സൗദി അറേബ്യയിൽ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് സുപ്രീം കോടതിയുടെ ആഹ്വാനം. ന​ഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ചന്ദ്രപ്പിറവി നിരീക്ഷിക്കാം. കൂടാതെ, ഇത് ദൃശ്യമാകുന്നവർ വിവരം സമീപത്തെ കോടതിയെയോ ബന്ധപ്പെട്ട അതോറിറ്റികളെയോ അറിയിക്കുകയും വേണം. നാളെ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നാണ് ​ഗോള ശാസ്ത്ര വിഭാ​ഗം അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെ ദൃശ്യമായാൽ ശനിയാഴ്ച റമദാൻ ഒന്ന് ആയി കണക്കാക്കി വ്രതം ആരംഭിക്കും. നാളെ ചന്ദ്രക്കല ദൃശ്യമായില്ലെങ്കിൽ ഞായറാഴ്ചയായിരിക്കും നോമ്പ് ആരംഭിക്കുക.

read more: കുവൈത്ത് ദേശീയദിനാഘോഷം: വാട്ടർ ബലൂണിന്റെയും ഗണ്ണിന്റെയും ഉപയോഗം മൂലമുള്ള അപകടങ്ങളിൽ 98% കുറവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ