
മക്ക: സൗദി അറേബ്യയിലെ മക്കയില്‍ 8.5 ടണ്‍ പഴകിയ മാംസ്യവും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. മക്ക മുന്‍സിപ്പാലിറ്റി നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്.
പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 41 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഫുഡ് ഔട്ട്‌ലറ്റുകള്‍, കേറ്ററിങ് കിച്ചണുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഇവയില്‍പ്പെടും. 4.5 ടണ്‍ പഴകിയ മാംസ്യമാണ് പിടിച്ചെടുത്തത്. ഇതിന് പുറമെ 4 ടണ്‍ പച്ചക്കറികളും മറ്റ് പഴകിയ ഭക്ഷ്യവസ്തുക്കളും പിടികൂടി. കിച്ചണുകള്‍, അറവുശാലകള്‍, ഭക്ഷ്യ സ്റ്റോറുകള്‍, സംഭരണശാലകള്‍ എന്നിവ ഉള്‍പ്പെടെ 21 സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി.
സൗദിയില്‍ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 10,937 നിയമലംഘകര്‍
ഖത്തറില്‍ 32 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
ദോഹ: ഖത്തറിലെ അല്‍ വക്‌റ മുന്‍സിപ്പാലിറ്റി പരിധിയില്‍ നടത്തിയ പരിശോധനയില്‍ 32 ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ബിര്‍കാത് അല്‍ അവാമീര്‍ മേഖലയില്‍ ഒമ്പത് ഭക്ഷ്യ ഔട്ട്‌ലറ്റുകളിലായാണ് പരിശോധന നടത്തിയത്.
ഈ ഔട്ട്‌ലറ്റുകളിലൊന്ന് ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. മുന്‍സിപ്പാലിറ്റിയുടെ ആരോഗ്യ, പൊതുശുചീകരണ വിഭാഗങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
സൗദി അറേബ്യയില്‍ മയക്കുമരുന്ന് കടത്ത്; 1.4 കോടിയിലേറെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തു
കൊവിഡ് സുരക്ഷാ നിയമലംഘനം; സൗദിയില്‍ 74 ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി
റിയാദ്: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 74 ആരോഗ്യ കേന്ദ്രങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചുപൂട്ടി. ആ വര്‍ഷം ആദ്യ പകുതി വരെ നടത്തിയ 300,000 ഫീല്‍ഡ് പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നാല് ആശുപത്രികള്‍, 43 ആരോഗ്യ കേന്ദ്രങ്ങള്‍, അഞ്ച് ഫാര്‍മസികള്‍, 22 മറ്റ് സ്ഥാപനങ്ങള്‍ എന്നിവയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായത്. 6,600ത്തിലേറെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. 729 ആശുപത്രികള്‍, 2310 മെഡിക്കല്‍ സെന്ററുകള്‍, 2,754 ഫാര്‍മസികള്‍, 833 മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ കേന്ദ്രങ്ങളോടും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരോടും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആരോഗ്യ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഭീമമായ സംഖ്യ പിഴ ചുമത്തുമെന്നും ആവശ്യമെങ്കില്‍ അവ അടച്ചുപൂട്ടാനും രണ്ടു വര്‍ഷം വരെ ലൈസന്‍സ് പിന്‍വലിക്കാനും നിയമം അനുശാസിക്കുന്നതായി അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ