കോണ്‍ക്രീറ്റ് കട്ടകള്‍ നിര്‍മ്മിക്കുന്നതിനുള്ള യന്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. 

റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. വിദേശത്ത് നിന്ന് വന്ന കണ്ടെയ്‌നറില്‍ നിന്ന് 14,976,000 ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്.

കോണ്‍ക്രീറ്റ് കട്ടകള്‍ നിര്‍മ്മിക്കുന്നതിനുള്ള യന്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ അധികൃതരുമായി സഹകരിച്ച് സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി, ഷിപ്പ്‌മെന്റ് സ്വീകരിക്കാനെത്തിയയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

കുവൈത്തില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുമായി ഒരാള്‍ അറസ്റ്റില്‍

സ്‌പെയര്‍ ടയറിനുള്ളില്‍ 29 കിലോ ഹാഷിഷ് ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുഎഇയില്‍ ഡ്രൈവര്‍ അറസ്റ്റില്‍

റാസല്‍ഖൈമ: യുഎഇയിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. 29.3 കിലോഗ്രാം ഹാഷിഷുമായാണ് ഇയാള്‍ റാസല്‍ഖൈമയില്‍ പിടിയിലായത്. യുഎഇയുടെ വടക്കന്‍ അതിര്‍ത്തിയായ അല്‍ ദരാ ബോര്‍ഡറില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ റാസല്‍ഖൈമ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെത്തിയത്. വാഹനത്തിലെ സ്‌പെയര്‍ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ഇത് പ്ലാസ്റ്റിക് ബാഗുപയോഗിച്ച് മൂടിയിരുന്നു. 

സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു

കാറില്‍ സൂക്ഷിച്ച സ്‌പെയര്‍ ടയറിന് സാധാരണയിലേറെ ഭാരം തോന്നിച്ചതാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടയറിനുള്ളില്‍ 28 പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെത്തിയത്. ഡ്രൈവറെ അറസ്റ്റ് ചെയ്ത് തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

മയക്കുമരുന്നുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു

മനാമ: മയക്കുമരുന്നുമായി ബഹ്റൈനിലെ വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 3000 ദിനാര്‍ പിഴയും വിധിച്ചു. ലേബററായി ജോലി ചെയ്‍തിരുന്ന 27 വയസുകാരനാണ് പിടിയിലായത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തുബ്ലിയില്‍ താമസിച്ചിരുന്ന ഇയാള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അറസ്റ്റിലായത്.

വിമാനത്താവളത്തില്‍ വെച്ച് ശരീര പരിശോധന നടത്തിയപ്പോഴാണ് കാലിന് ചുറ്റും കെട്ടിവെച്ചിരുന്ന മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടത്. കറുത്ത തുണി കൊണ്ട് പൊതിഞ്ഞ ശേഷം റബ്ബര്‍ മെറ്റീരിയല്‍ കൊണ്ട് ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കൊണ്ടുവന്നത്.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 350 ഗ്രാം മയക്കുമരുന്നാണ് ഇയാളുടെ കൈവശമുള്ളതെന്ന് സ്ഥിരീകരിച്ചു. നാട്ടിലെ കടബാധ്യതകളും സാമ്പത്തിക പരാധീനകളുമാണ് ഇത്തരമൊരു കള്ളക്കടത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് യുവാവ് പറഞ്ഞു. 1000 ബഹ്റൈനി ദീനാറിന്റെ ഒരു ബാധ്യത തനിക്ക് ഉണ്ടായിരുന്നെന്നും കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് അത് തീര്‍ക്കാമെന്ന് വിചാരിച്ചിരുന്നതായും ഇയാള്‍ പറഞ്ഞു.

വീട്ടിലേക്ക് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ബഹ്റൈനിലുള്ള മറ്റൊരു പാകിസ്ഥാന്‍ സ്വദേശിക്ക് കൈമാറാനുള്ളതായിരുന്നു മയക്കുമരുന്നെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അയാളുടെ പേര് ഇസ്‍മായീല്‍ എന്നാണെന്നും അറിയിച്ചു. പ്രതിയുടെ കൈവശം ജുഫൈറിലെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തതിന്റെ രേഖകളുണ്ടായിരുന്നു. ഇവിടെ വെച്ച് മയക്കുമരുന്ന് കൈമാറാമെന്നായിരുന്നു ധാരണ. മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തുന്ന ആളിനെ കണ്ടെത്താനായി ഇവിടെ ഉദ്യോഗസ്ഥര്‍ കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. 

പ്രതിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ ഇയാളും മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനും കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവത്തെക്കുറിച്ച് പ്രതിക്ക് വേണ്ടത്ര ധാരണയുണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞു.