
മസ്കത്ത്: ഒമാനില്‍ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന മോട്ടോർ സൈക്കിൾ റൈഡർമാർക്കെതിരെ നടപടി കടുപ്പിച്ച് റോയല്‍ ഒമാന്‍ പൊലീസ്. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിസ്വയിൽനിന്ന് 102 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. 81 പേരെ അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ്, നിസ്വ സ്പെഷ്യൽ ടാസ്ക് പൊലീസ് യൂനിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നടപടിയുണ്ടായത്.
Read Also - ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി; പ്രവാസി ഇന്ത്യക്കാരന്റെ കൈകളിലെത്തുക കോടികള്‍, മലയാളിക്ക് സൂപ്പര്‍ ബൈക്കും
അതേസമയം ഒമാനില്‍ നിന്ന് അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 22 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹായത്തോടെയാണ് ഏഷ്യന്‍ പൗരത്വമുള്ള ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തിന് പുറത്തു കടക്കാന്‍ ഇവര്‍ ഉപയോഗിച്ച ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഒമാനില്‍ കൃഷിയിടത്തില്‍ തീപിടിത്തം
മസ്കറ്റ്: ഒമാനില്‍ ഒരു കൃഷിയിടത്തില്‍ തീപിടിത്തം. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ കൃഷിയിടത്തിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി നിയന്ത്രണവിധേയമാക്കി.
സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന വിവരം അറിഞ്ഞ ഉടന്‍ തന്നെ എത്തുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ബഹ്ല വിലായത്തിലാണ് സംഭവം. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ