
ദുബൈ: യുഎഇയിലെ ഒരു റിക്രൂട്ട്മെന്റ് ഏജൻസി പരസ്യപ്പെടുത്തിയ ജോലി വാഗ്ദാനം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. 30,000 ദിർഹം (ഏകദേശം 7 ലക്ഷം രൂപ) പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലിയാണ് റിക്രൂട്ട്മെന്റ് ഏജൻസി പരസ്യപ്പെടുത്തിയിരിക്കുന്നത്. ദുബൈയിലേയും അബുദാബിയിലെയും വിഐപി ക്ലൈന്റുകളെ പരിപാലിക്കുന്ന ഹൗസ് മാനേജർ തസ്തികയിലേക്കാണ് നിയമനം. മുഴുവൻ സമയ ജോലിക്ക് രണ്ട് ഒഴിവുകളാണ് ഉള്ളത്.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ റിക്രൂട്മെന്റ് ഏജൻസിയായ റോയൽ മെയ്സൺ ആണ് ജോലി വാഗ്ദാനം നൽകിക്കൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഏജൻസിയുടെ പോസ്റ്റ് വൈറലായതോടെ ഇത്ര ശമ്പളമുള്ള ജോലി ലഭിക്കാൻ നിലവിലുള്ള ജോലി വരെ ഉപേക്ഷിക്കാൻ തയാറാണെന്ന രീതിയിൽ കമന്റുമായി നിരവധി പേർ എത്തിയിരുന്നു. `ജോലി അവസരം: മുഴുവൻ സമയ ഹൗസ് മാനേജർ. അടിയന്തര നിയമനം: ദുബൈയിലും അബുദാബിയിലും ഉള്ള വിഐപികൾക്കായി ഞങ്ങൾക്ക് രണ്ട് ഹൗസ് മാനേജർമാരെ ആവശ്യമുണ്ട്. പ്രതിമാസം 30,000 ദിർഹം ശമ്പളം," റോയൽ മെയ്സൺ പങ്കിട്ട വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. പ്രതിവർഷം 84 ലക്ഷം രൂപ ശമ്പളമായി ലഭിക്കും.
ഒരു വീടിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക, ജീവനക്കാരെ മേൽനോട്ടം വഹിക്കുക, അറ്റകുറ്റപ്പണികൾ ഏകോപിപ്പിക്കുക, വീടിന്റെ കാര്യങ്ങൾക്കുള്ള ബജറ്റുകൾ കൈകാര്യം ചെയ്യുക, എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ ജോലികൾക്കാണ് ഹൗസ് മാനേജർമാർ മേൽനോട്ടം നൽകേണ്ടത്. സംഘടിത പരമായ കഴിവുകൾ, ഒന്നിലധികം ജോലികൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. കൂടാതെ, വീട്ടിലെ മറ്റ് ജീവനക്കാരുടെ മേൽനോട്ടം, വീട്ടിലെ ജോലികൾ സുഗമമായി കൊണ്ടുപോകൽ തുടങ്ങിയ കാര്യങ്ങളാണ് ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളിൽ പെടുന്നതെന്നും പോസ്റ്റിൽ പറയുന്നു. ജോലിക്ക് ഏത് രീതിയിലാണ് അപേക്ഷിക്കേണ്ടതെന്നും ഏജൻസി പോസ്റ്റിൽ വിശദമാക്കുന്നുണ്ട്. എന്തായാലും ആകർഷണീയമായ ശമ്പള വാഗ്ദാനത്തിൽ പലരും പല രീതിയിലാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ