
കുവൈത്ത് സിറ്റി: കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൾഫറൈസേഷൻ യൂണിറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, മലപ്പുറം ബിപി അങ്ങാടി അമ്പാട്ട് സുബ്രഹ്മണ്യൻ മകൻ പ്രകാശൻ ആണ് മരിച്ചത്. 50 വയസ്സായിരുന്നു തീപിടുത്തത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.
ഏതാനും ദിവസം മുൻപാണ് ഭാര്യയും മകളും കുവൈത്തിൽ സന്ദർശന വിസയിൽ എത്തിയത്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC) യുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലാണ് പ്രകാശൻ ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലിം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ