
ദുബൈ: ഓഗസ്റ്റ് 27 ശനിയാഴ്ച നടന്ന 91-ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ കൂടുതല്‍ പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തി. 2,053 വിജയികള്‍ ആകെ 1,993,000 ദിര്ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, അതിന്റെ തുടക്കം മുതല്‍ ഇതുവരെ 27 മില്യനയര്‍മാരെയാണ് സൃഷ്ടിച്ചത്, ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നത് തുടരുകയുമാണ്.
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 73 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 13,698 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,980 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.
എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ ഖാദര്‍, അഷിത്, നൈജീരിയയില്‍ നിന്നുള്ള ആബ്നര്‍ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. 18418111, 18612959, 18545408 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് യഥാക്രമം ഇവര്‍ വിജയികളായത്.
വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന മഹ്‌സൂസ്, അതിന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതലുള്ള വെറും രണ്ടു വര്‍ഷത്തിലേറെ നീണ്ട കാലയളവില്‍ നിരവധി മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചു. ആകെ 260,000,000 ദിര്‍ഹത്തിലേറെ 185,000ല്‍ അധികം വിജയികള്‍ക്ക് നല്‍കിക്കൊണ്ട് മേഖലയിലും പുറത്തും മഹ്‌സൂസ് ജനപ്രീതി നേടുന്നത് തുടരുകയാണ്.
www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കും ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിലൂടെ വിജയിക്കാനുള്ള സാധ്യത ഇരട്ടിക്കുകയാണ്. എല്ലാ ആഴ്ചയിലും നറുക്കെടുത്ത അഞ്ച് സംഖ്യകളും യോജിച്ച് വരുന്ന വിജയികള്‍ക്ക് 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
അറബിയിൽ 'ഭാഗ്യം' എന്ന് അർത്ഥം വരുന്ന മഹ്‍സൂസ്, ഓഗസ്റ്റില്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഒരു ഭാഗ്യപരീക്ഷണം നടത്താന്‍ കൂടി അവസരം നല്‍കുകയാണ്. മഹ്‌സൂസിന്റെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ പങ്കെടുത്ത് ഒരു കിലോഗ്രാം സ്വര്‍ണം നേടാനും ഓഗസ്റ്റ് മാസത്തില്‍ അവസരമുണ്ട്. 2022 സെപ്തംബര്‍ മൂന്നിനാണ് ഈ നറുക്കെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ