
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്നുവേട്ട. ഏകദേശം പത്ത് ലക്ഷം കാപ്റ്റഗൺ ഗുളികകൾ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിലും വിതരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് അധികൃതർക്ക് വിശ്വസനീയമായമായ ഉറവിടത്തിൽ നിന്നും രഹസ്യവിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൃത്യമായ ഏകോപനത്തോടെ നടത്തിയ പരിശോധനയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയത്ത് ഇയാളുടെ കൈവശം വലിയ അളവിൽ കാപ്റ്റഗൺ കണ്ടെത്തുകയായിരുന്നു.
പ്രതി അറസ്റ്റിനെ ചെറുക്കുകയും നിയമപാലകരെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും, ആർക്കും പരിക്കുകളില്ലാതെ പെട്ടെന്ന് തന്നെ കീഴ്പ്പെടുത്താൻ കഴിഞ്ഞു. പ്രതിയുടെ വീട്ടിൽ നടത്തിയ കൂടുതൽ അന്വേഷണങ്ങളിലും പരിശോധനകളിലും വ്യാജ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിയമവിരുദ്ധമായി കുവൈത്ത് പൗരത്വം നേടിയെടുത്തിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിനെത്തുടർന്ന്, വ്യാജരേഖാ കേസ് അന്വേഷിക്കുന്നതിനും ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിനുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളും നാഷണാലിറ്റി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റും ചേർന്ന് ഒരു സംയുക്ത ദൗത്യസംഘം രൂപീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ