
ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന് പുസ്തകങ്ങൾ കൊണ്ട് ആദരമൊരുക്കി ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ. ഒന്നേകാല്‍ ലക്ഷത്തിലധികം പുസ്തകങ്ങൾ ഉപയോഗിച്ച് ഷാര്‍ജ ഭരണാധികാരിയുടെ ത്രിമാന ഇന്‍സ്റ്റലേഷനാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ശില്‍പി ഡാവിഞ്ചി സുരേഷ് ആണ് ശില്‍പം തീര്‍ത്തത്.
പല ഭാഷകളിലുള്ള പല സാഹിത്യശാഖകളിലുള്ള ഈ പുസ്തകങ്ങൾ ഒന്നു ചേര്‍ന്നപ്പോൾ തെളിഞ്ഞത് ഷാര്‍ജ ഭരണാധികാരിയുടെ മനോഹര ചിത്രം. അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുകയും വായനയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ഷാര്‍ജ ഭരണധാധികാരിക്ക് ഏററവും ഉചിതമായ ആദരം. ഒരു ലക്ഷത്തി മുപ്പതിനായിരം പുസ്തകങ്ങളുപയോഗിച്ചാണ് ശില്‍പി ഡാവിഞ്ചി സുരേഷ് ഈ ത്രിമാന ചിത്രം തീര്‍ത്തത്. 75 അടി നീളത്തിലും നാല്‍പതടി വീതിയിലുമാണ് ത്രിമാന ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരാഴ്ചകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്
ഷെയ്ഖ് മാജിദ് ബിന്‍ സുല്‍ത്താൻ ബിൻ സഖര്‍ അല്‍ ഖാസിമി ചിത്രത്തിന്‍റെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഷാര്‍ജ എക്സ്പോ സെന്ററില്‍ ഈ മാസം 29 വരെ ചിത്രം കാണാൻ അവസരമുണ്ട്. പ്രദര്‍ശനത്തിനു ശേഷം ഈ പുസ്തകങ്ങൾ ടിഎൻ പ്രതാപൻ എം.പി വഴി കേരളത്തിലെ വിവിധ വായനശാലകൾക്ക് കൈമാറും. ദിവസവും രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെയാണ് പ്രദര്‍ശനം.
Read also: പ്രവാസിയെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam