ന​ഗരത്തിലെ ബസ് സർവീസുകളുമായി ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കും, റിയാദ് മെട്രോയിലെ പുതിയ സ്റ്റേഷൻ തുറന്നു

Published : Feb 26, 2025, 02:48 PM IST
ന​ഗരത്തിലെ ബസ് സർവീസുകളുമായി ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കും, റിയാദ് മെട്രോയിലെ പുതിയ സ്റ്റേഷൻ തുറന്നു

Synopsis

മെട്രോ നെറ്റ് വർക്കിലെ നാല് പ്രധാന സ്റ്റേഷനുകളിലൊന്നായ ഖാസർ അൽ ഹുകും ആണ് തുറന്നത്

റിയാദ്: റിയാദ് മെട്രോയിലെ പുതിയ സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ന് രാവിലെ 6 മണിക്കാണ് സ്റ്റേഷൻ ഔദ്യോ​ഗികമായി തുറന്നു നൽകിയത്. മെട്രോ നെറ്റ് വർക്കിലെ നാല് പ്രധാന സ്റ്റേഷനുകളിലൊന്നായ ഖാസർ അൽ ഹുകും ആണ് തുറന്നത്. ന​ഗരത്തിലെ ബസ് സർവീസുകളുമായി ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ഹബ്ബായിരിക്കും ഇതെന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ പറഞ്ഞു.

ന​ഗര ഹൃദയത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, പാലസുകൾ, ചരിത്രപരമായ സ്ഥലങ്ങൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നീ ഇടങ്ങളിൽ എത്തിച്ചേരാൻ ഈ സ്റ്റേഷൻ വളരെ സൗകര്യപ്രദമായിരിക്കും. പരമ്പരാ​ഗത, ആധുനിക ഘടകങ്ങൾ സമന്വയിപ്പിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന സ്റ്റേഷന്റെ ആകെ വിസ്തൃതി ഏഴു ലെവലുകളിലായി 22,500 ചതുരശ്ര മീറ്ററും ആഴം 35 മീറ്ററുമാണ്. സ്റ്റേഷന് 17 എലവേറ്ററുകളും 46 എസ്കലേറ്ററുകളും ഉണ്ട്. കൂടാതെ, നിരവധി കടകളും തണൽ നിറഞ്ഞ ഉദ്യാനവും ഉണ്ട്. 

read more: ഇനി യാത്രാ നടപടിക്രമങ്ങൾ അതിവേഗം, ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 ഇ-ഗേറ്റുകൾ തുറന്നു

ഡിസംബർ ഒന്നിനാണ് റിയാദ് മെട്രോ ഔദ്യോ​ഗികമായി പൊതുജനങ്ങൾക്കായി തുറന്നത്. ആറ് പരസ്പര ബന്ധിത ലൈനുകളുള്ള 85 സ്റ്റേഷനുകളാണ് ഇതിനുള്ളത്. ആകെ സ്റ്റേഷനുകളിൽ 34 എണ്ണം ഭൂനിരപ്പിന് മുകളിലും 47 എണ്ണം ഭൂമിക്കടിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ​ഗതാ​ഗതക്കുരുക്ക് കുറയ്ക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, പരിസ്ഥിതി സൗഹാർദമായ ​ഗതാ​ഗത സംവിധാനം ഏർപ്പെടുത്തുക എന്നിവയുടെ ഭാ​ഗമായാണ് റിയാദ് മെട്രോ പദ്ധതി കൊണ്ടുവന്നത്. ഇതിനകം 18 ദശലക്ഷം യാത്രക്കാരാണ് റിയാദ് മെട്രോ ഉപയോ​ഗപ്പെടുത്തിയിരിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓൺലൈൻ ആപ്പ് വഴിയുള്ള ടാക്സി സർവീസ്, വണ്ടിയോടിക്കുന്നതിനിടെ ഡ്രൈവരുടെ ഗുരുതര നിയമലംഘനം, യാത്രക്കാരി വീഡിയോ എടുത്തതോടെ നടപടി
മാമി തിരോധാന കേസ്: പ്രവാസിയുടെ വെളിപ്പെടുത്തൽ, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ കണ്ട് കുടുംബം