
റിയാദ്: സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടുമറിഞ്ഞ ട്രെയിലറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. അല്‍ലൈത്തിന് സമീപം ദഹബ് ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. മരണപ്പെട്ടത് പാകിസ്ഥാന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിനറല്‍ വാട്ടര്‍ കാര്‍ട്ടനുകളുമായി പോവുകയായിരുന്ന ട്രെയിലറാണ് വ്യാഴാഴ്ച നോമ്പ് തുറ സമയത്തിന് അല്‍പം മുമ്പ് അല്‍ മിറാര്‍ ചുരം റോഡിന്റെ അടിവാരത്തുവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇന്ധനചോര്‍ച്ച ഉണ്ടാവുകയും തീപിടിക്കുകയുമായിരുന്നു.
Read also: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; തടവുകാർക്ക് മോചനം
മൊബൈല്‍ ഷോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
മനാമ: ബഹ്റൈനില്‍ മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും വില്‍ക്കുന്ന കടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഗുദൈബിയയിലായിരുന്നു സംഭവം. കടയുടെ ഗ്ലാസ് ഡോര്‍ തകര്‍ത്താണ് പടികളും മറികടന്ന് കാറിന്റെ മുന്‍ചക്രങ്ങള്‍ കടയുടെ അകത്തെത്തിയത്.
രാത്രി സമയത്ത് കടയില്‍ ജീവനക്കാരും കുറച്ച് ഉപഭോക്താക്കാളും ഉള്ളപ്പോഴായിരുന്നു സംഭവം. ഡോറിലെ ഗ്ലാസ് ചില്ലുകള്‍ ശരീരത്തില്‍ പതിച്ച് ജീവനക്കാര്‍ക്കും ചില ഉപഭോക്താക്കള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‍തു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ അപ്പോള്‍ തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ജീവനക്കാര്‍ വിവരം അറിയിച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ