Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്; തടവുകാർക്ക് മോചനം

വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹതയുള്ളവരെ കണ്ടെത്തി മോചിതരാക്കും. 

Saudi ruler king Salman announces Amnesty for prisoners in Ramadan afe
Author
First Published Mar 24, 2023, 7:38 PM IST

റിയാദ്: റമദാനിൽ സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു.  സൽമാൻ രാജാവാണ് പൊതുമാപ്പ് നൽകാൻ ഉത്തരവിട്ടത്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജയിൽ ജനറൽ ഡയറക്ടറേറ്റ് നടപ്പാക്കാൻ തുടങ്ങി. 

വരും ദിവസങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജയിലുകളിൽ കഴിയുന്നവരിൽ പൊതുമാപ്പിന് അർഹതയുള്ളവരെ കണ്ടെത്തി മോചിതരാക്കും. എല്ലാവർഷവും റമദാനിൽ ഇത്തരത്തില്‍ നിരവധി പേർ ജയിൽമോചിതരാകുന്നത് പതിവാണ്. ഇതിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും അതിന്റെ ഗുണഭോക്താക്കളുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് നിർദേശിച്ചതായി ജയിൽ മേധാവി പറഞ്ഞു. 

Read also:  ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍; ശമ്പളം 50,000 ദിര്‍ഹം വരെ

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് അടുത്ത മാസം മുതല്‍ വിഎഫ്എസ് വഴി മാത്രം
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസാ സ്റ്റാമ്പിങ് ഇനി വിസ ഫെസിലിറ്റേഷന്‍ സെന്റര്‍ വഴി മാത്രമായിരിക്കും. തൊഴില്‍ വിസകള്‍ ഒഴികെ ടൂറിസ്റ്റ് വിസകള്‍, റസിഡന്‍സ് വിസകള്‍, പേഴ്‍സണല്‍ വിസിറ്റ് വിസകള്‍, സ്റ്റുഡന്റ് വിസകള്‍ തുടങ്ങിയവയ്ക്കാണ് ഇത് ബാധകമാവുന്നത്. ഏപ്രില്‍ നാല് മുതല്‍ പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരും.

വിസ സ്റ്റാമ്പിങില്‍ വരുന്ന മാറ്റം സംബന്ധിച്ച് കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്റുമാരെ അറിയിച്ചിട്ടുണ്ട്. നിലവില്‍ ട്രാവല്‍ ഏജന്റുമാരുടെ കൈവശമുള്ള പാസ്‍പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വേണ്ടി ഏപ്രില്‍ 19ന് മുമ്പ് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിസ സ്റ്റാമ്പിങ് വിഎഫ്എസ് വഴിയാണ് നടക്കുന്നത്. സൗദി അറേബ്യയും ഈ രീതിയിലേക്ക് മാറുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios