
അബുദാബി : പുള്ളി തിമിംഗലം ഇറങ്ങിയതോടെ അബുദാബി ബീച്ച് അടിച്ചിട്ടു. ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് പുള്ളി തിംമിംഗലത്തെ ആദ്യം കണ്ടെത്തിയത്. തിമിംഗല ഭീമിനെ കണ്ടതോടെ എല്ലാവരും ഭയപ്പെട്ട് കരയിലേയ്ക്ക് ഓടിക്കയറി. ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി. കോര്‍ണിഷിലെ അല്‍ ബഹര്‍ ബീച്ചിലാണ് ഭീമന്‍ പുള്ളിത്തിമിംഗലം എത്തിയത്.
സംഭവം അറിഞ്ഞ് എത്തിയ തീരദേശ സേന സന്ദര്‍ശകരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി. സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി ബീച്ച് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന തിമിംഗലത്തെയാണ് ബീച്ചില്‍ കണ്ടതെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ജനങ്ങളെ ഇവ ഉപദ്രവിക്കാറില്ലെങ്കിലും മുന്‍കരുതല്‍ നടപടിയായാണ് ബീച്ചിലേയ്ക്കുള്ള പ്രവേശനത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam