കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 180 യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനത്തിൽ സാങ്കേതിക തകരാർ; തിരിച്ചിറക്കി

Published : Sep 06, 2025, 12:52 PM IST
Indigo

Synopsis

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻ്റിഗോ വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കി

ദില്ലി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 6E-1403 (COK-AUH) വിമാനമാണ് ശനിയാഴ്ച പുലർച്ചെ 1.44 ഓടെ കൊച്ചിയിൽ തിരിച്ചിറക്കിയത്. രണ്ട് മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം. 

ഈ സമയത്ത് വിമാനത്തിൽ 180 ലധികം യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. പിന്നീട് പുലർച്ചെ മൂന്നരയോടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അബുദാബിയിലേക്ക് കൊണ്ടുപോയി. അതേസമയം രണ്ടാമത്തെ വിമാനത്തിൽ പുതിയ സംഘം ജീവനക്കാരെയാണ് ഉൾപ്പെടുത്തിയത്. എന്നാൽ ഈ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാർത്താ ഏജൻസിയായ പിടിഐയാണ് ഈ വിവരം പുറത്തുവിട്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം