
അബുദാബി: സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ക്കെതിരെ അബുദാബി പൊലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വളരെ കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങള്‍ നല്‍കാമെന്ന് പരസ്യം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ജനങ്ങളെ കബളിപ്പിച്ചതിന് ഏതാനും പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈനിലൂടെ അന്വേഷിക്കുന്നവരാണ് തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത്. ഓണ്‍ലൈന്‍ പരസ്യങ്ങളെ പൂര്‍ണ്ണമായും വിശ്വസിക്കരുതെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി പറഞ്ഞു. വാടക കരാറുകള്‍ വ്യാജമല്ലെന്ന് ബന്ധപ്പെട്ട അധികൃതരെ സമീപിച്ച് ഉറപ്പുവരുത്തണം. അംഗീകൃത റിയല്‍ എസ്റ്റേറ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകാരെ മനസിലാക്കാം.
ഇടനിലക്കാരോടും അവരുടെ ഏജന്റുമാരായി വരുന്നവരോടും യുഎഇ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടണം. അംഗീകൃത ഓഫീസുകളിലല്ലാതെ അവര്‍ക്ക് രേഖകള്‍ നല്‍കരുത്. സീല്‍ ചെയ്ത രസീതുകള്‍ വാങ്ങണം. ഔദ്ദ്യോഗിക രേഖകള്‍ സൂക്ഷിക്കുകയും അര്‍ബന്‍ പ്ലാനിങ് ആന്റ് മുനിസിപ്പാലിറ്റി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam