പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവുകൾ ഒഴിവാക്കി അബുദാബി

Published : Aug 04, 2024, 03:38 PM ISTUpdated : Aug 04, 2024, 03:42 PM IST
പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവുകൾ ഒഴിവാക്കി അബുദാബി

Synopsis

സ്വദേശികളുടെ മരണ സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിര്‍ഹവും ഒഴിവാക്കിയിട്ടുണ്ട്.

അബുദാബി: പ്രവാസികളുടെ മരണാനന്തരമുള്ള തുടര്‍ നടപടികളുടെ ചെലവുകള്‍ ഒഴിവാക്കി അബുദാബി. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലന്‍സ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് പൂര്‍ണമായും ഒഴിവാക്കിയത്. 

മ​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 103 ദി​ര്‍ഹ​വും ആം​ബു​ല​ന്‍സ്, ക​ഫി​ന്‍ ബോ​ക്‌​സ് ഉ​ള്‍പ്പെ​ടെ എം​ബാ​മി​ങ് സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന് 1106 ദി​ര്‍ഹ​വു​മാ​ണ്​ ഈ​ടാ​ക്കി​യി​രു​ന്ന​ത്. സ്വദേശികളുടെ മരണ സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിര്‍ഹവും ഒഴിവാക്കിയിട്ടുണ്ട്. അബുദാബി എമിറേറ്റിലുള്ളവര്‍ക്കാണ് ഇത് ബാധകമാകുക. ഏത് രാജ്യക്കാരായ പ്രവാസികള്‍ മരണപ്പെട്ടാലും ഈ ആനുകൂല്യം ലഭിക്കും.  മറ്റുള്ള എമിറേറ്റുകളില്‍ നിലവിലെ നടപടിക്രമങ്ങള്‍ തുടരും. ആശ്വാസകരമായ നടപടിയാണിത്. ഈ തുകയ്ക്ക് പുറമെ വിമാന ടിക്കറ്റ് നിരക്ക് കൂടിയാകുമ്പോള്‍ വന്‍തുകയാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടിവന്നിരുന്നത്. 

Read Also -  താമസിക്കുന്ന കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്ന് ചാടി നഴ്സ് മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ