താമസിക്കുന്ന കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
റിയാദ്: താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച ഇന്ത്യൻ നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിലെ ഒരു ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന പുതുച്ചേരി, മുതലിയാർ പേട്ട്, ഉള്ളന്തായ് കീരപാളയം, പോയിൻറ് കെയർ സ്ട്രീറ്റ് സ്വദേശിനി ദുര്‍ഗ രാമലിംഗം (26) കഴിഞ്ഞ മാസം 13നാണ് മരിച്ചത്.
വ്യക്തിപരമായ കാരണങ്ങളാൽ ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്. താമസിക്കുന്ന കെട്ടിടത്തിെൻറ ആറാം നിലയിൽനിന്ന് താഴോട്ട് ചാടുകയായിരുന്നു. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ആശുപത്രി അധികൃതർ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെടുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം പതുച്ചേരിയിൽ മൃതദേഹം എത്തിച്ചു.
Read Also - ഒരു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, വീട്ടിലിരുന്നപ്പോൾ അപ്രതീക്ഷിത ഫോൺ കോൾ; പ്രവാസിക്ക് 34 കോടിയുടെ സമ്മാനം
പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമായ ദുർഗ സ്റ്റാഫ് നഴ്സായി ഒരു വര്‍ഷം മുമ്പാണ് റിയാദിലെത്തിയത്. എപ്പോഴും വളരെ പ്രസന്നവതിയായി കണ്ടിരുന്ന ദുർഗ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി വളരെ മ്ലാനതായിലായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു. മൂന്ന് മാസം മുമ്പ് നാട്ടിൽ ഒരു വാഹനാപകടത്തിൽ അച്ഛൻ രാമലിംഗം മരിച്ചിരുന്നു. മകളുടെ മരണമറിഞ്ഞതോടെ അമ്മ കവിതയും ആശുപത്രിയിലായി.
