ഹജ്ജില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നാല്‍ നിയമനടപടി

Published : Jul 07, 2022, 11:30 PM IST
 ഹജ്ജില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നാല്‍ നിയമനടപടി

Synopsis

എല്ലാ പദ്ധതികളും സുരക്ഷിതവും തടസ്സരഹിതവുമായാണ് ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിനും അവ വേഗത്തില്‍ പരിഹരിക്കുന്നതിനും സേനയുടെ സാന്നിധ്യം ശക്തമാക്കും. തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കും.

റിയാദ്: ഹജ്ജ് വേളയില്‍ പുണ്യസ്ഥലങ്ങളില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന യാതൊന്നും മന്ത്രാലയം അനുവദിക്കില്ല. സുരക്ഷയെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഏത് പ്രവര്‍ത്തനങ്ങളെയും നേരിടാനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയായിട്ടുണ്ട്. തീര്‍ഥാടകരെ ബാധിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും എളുപ്പത്തിലും സൗകര്യത്തോടെയും പൂര്‍ത്തിയാക്കാന്‍ കഴിയും.ഹജ്ജ് വേളയില്‍ സാധ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ സൈന്യം സന്നദ്ധമാണ്.

എല്ലാ പദ്ധതികളും സുരക്ഷിതവും തടസ്സരഹിതവുമായാണ് ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിനും അവ വേഗത്തില്‍ പരിഹരിക്കുന്നതിനും സേനയുടെ സാന്നിധ്യം ശക്തമാക്കും. തീര്‍ഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കും. മക്കയുടെ പ്രവേശന കവാടങ്ങളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കും. ഹറം ഭാഗത്തെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലൂടെ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മങ്ങള്‍ക്ക് സാധിക്കും. നിയമലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും അനധികൃത തീര്‍ഥാടകരെ കൊണ്ടുപോകുന്നവരെയും തടയുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും നടപടി സ്വീകരിക്കും. 

ഹജ്ജിന് അനുമതിയില്ലാത്തവര്‍ക്ക് യാത്രാസൗകര്യം ഒരുക്കിയാല്‍ തടവും പിഴയും

ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് തുടക്കം, ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് 79000ത്തിലധികം തീർത്ഥാടകർ

അബുദാബി: ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർത്ഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്‍റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും നമസ്കാരമടക്കമുള്ള ചടങ്ങുകൾ തീർത്ഥാടകർ നിർവഹിക്കുക. നാളെയാണ് അറഫ സംഗമം. ഇന്ത്യയിൽ നിന്ന് 79362 തീർഥാടകർക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്. കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീർത്ഥാടകർക്ക് ഹ‍‍ജ്ജിന് അവസരമൊരുങ്ങുന്നത്. സൗദിയിൽ ശനിയാഴ്ചയും കേരളത്തിൽ ഞായറാഴ്ചയുമാണ് ബലി പെരുന്നാൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ