Qatar : നിയമലംഘനം; ഖത്തറില്‍ 107 ഔട്ട്‌ലറ്റുകള്‍ക്കെതിരെ നടപടി

Published : Mar 07, 2022, 10:59 AM ISTUpdated : Mar 07, 2022, 11:58 AM IST
Qatar : നിയമലംഘനം; ഖത്തറില്‍ 107 ഔട്ട്‌ലറ്റുകള്‍ക്കെതിരെ നടപടി

Synopsis

ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കാതിരുന്നത്, അറബിയില്‍ വില പ്രദര്‍ശിപ്പിക്കാത്തത്, അറബിയില്‍ ബില്‍ നല്‍കാത്തത്, കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത്, തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിങ്ങനെ 20 വിഭാഗങ്ങളിലായാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

ദോഹ: ഖത്തറില്‍ (Qatar) നിയമലംഘനങ്ങള്‍ കണ്ടെത്തിയ 107 റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ക്കെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കാതിരുന്നത്, അറബിയില്‍ വില പ്രദര്‍ശിപ്പിക്കാത്തത്, അറബിയില്‍ ബില്‍ നല്‍കാത്തത്, കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത്, തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിങ്ങനെ 20 വിഭാഗങ്ങളിലായാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

നിയമലംഘനങ്ങള്‍ കണ്ടെത്തി സ്ഥാപനങ്ങള്‍ക്ക് 5,000 റിയാല്‍ മുതല്‍ 30,000 റിയാല്‍ വരെ പിഴ ഈടാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വാണിജ്യ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നോയെന്ന് നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

യാത്രക്കാർക്ക് ക്വാറന്റീൻ ചാർജ് തിരിച്ചുനൽകണമെന്ന് വിമാന കമ്പനികളോട് സൗദി സിവിൽ ഏവിയേഷൻ

മനാമ: ബഹ്റൈനിലേക്ക് (Bahrain) മയക്കുമരുന്ന് കൊണ്ടുവരാന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു (Two foreigners jailed). 33ഉം 36ഉം വയസ് പ്രായമുള്ള ഇവര്‍ കഞ്ചാവും ക്രിസ്റ്റല്‍ മെത്തുമാണ് (marijuana and crystal meth) വിമാന മാര്‍ഗം കൊണ്ടുവന്നതെന്ന് ഹൈ ക്രിമനല്‍ കോടതിയുടെ (High Criminal Court) രേഖകള്‍ വ്യക്തമാക്കുന്നു. ഷര്‍ട്ടുകളിലും കളിപ്പാട്ടങ്ങളിലും ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.

മയക്കുമരുന്ന് കൊണ്ടുവന്നുവെന്ന് ഇരുവരും സമ്മതിച്ചു. എന്നാല്‍ മറ്റൊരാളുടെ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്‍തതെന്നും ഇയാള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് സാധനങ്ങള്‍ കൊണ്ടുവെയ്‍ക്കുക മാത്രമായിരുന്നു തങ്ങളുടെ ജോലി എന്നും ഇവര്‍ പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ 36 വയസുകാരന് 15 വര്‍ഷം ജയില്‍ ശിക്ഷയും സഹായം ചെയ്‍തുകൊടുത്ത രണ്ടാം പ്രതിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയുമാണ് കോടതി വിധിച്ചത്. 

വസ്‍ത്രങ്ങളിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്ന് ഇവര്‍ പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഒരു ഷര്‍ട്ടില്‍ ഒളിപ്പിച്ച നിലയില്‍ 550 ഗ്രാം കഞ്ചാവ് അധികൃതര്‍ കണ്ടെടുത്തത്. എന്നാല്‍ മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്മാര്‍ തങ്ങളല്ലെന്ന് ഇരുവരും വാദിച്ചു. 

നിശ്ചയിച്ച സ്ഥലത്ത് സാധനങ്ങള്‍ എത്തിക്കുക മാത്രമാണ് തങ്ങളുടെ ജോലി. അജ്ഞാതനായ ഒരു വ്യക്തി അവിടെ നിന്ന് അത് ശേഖരിക്കും. ഇയാളെക്കുറിച്ച് ഒന്നും അറിയില്ല. എത്തിക്കേണ്ട സാധനങ്ങളും ഇതുപോലെയാണ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതെന്നും ഇവര്‍ മൊഴി നല്‍കി. അജ്ഞാതമായ നമ്പറുകളില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്.


റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ (Covid restrictions) പിൻവലിച്ചു. തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധാരണവും സാമൂഹിക അകലം പാലനവും (social distance and wearing masks outdoor) ഒഴിവാക്കി. എന്നാല്‍ അടച്ചിട്ട റൂമുകൾക്കകത്ത് (indoors) മാസ്‍ക് ധരിക്കണം. കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഹോട്ടല്‍, ഹോം ക്വാറന്റീനുകൾ ഒഴിവാക്കി. രാജ്യത്തേക്ക് പ്രവേശിക്കാൻ  നെഗറ്റീവ് പി.സി.ആർ അല്ലെങ്കില്‍ ആന്റിജൻ പരിശോധന ഫലവും  ഇനി ആവശ്യമില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ ഡിസംബർ സ്വപ്നങ്ങൾ: ജീവിതം മാറും; MEGA7 തരും 40 മില്യൺ ഡോളർ
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്