ഇന്നലെയാണ് സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ഹോം ക്വാറന്റീനും ഹോട്ടല്‍ ക്വാറന്റീനും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. കൊവിഡ് രോഗം നിയന്ത്രണ വിധേയമായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
റിയാദ്: സൗദി അറേബ്യയിലേക്ക് (Saudi Arabia) വരുന്ന യാത്രക്കാരിൽ നിന്ന് ക്വാറന്റീൻ പാക്കേജ് (Quarantine Package) സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയ എയര്‍ലൈന്‍ കമ്പനികള്‍ (Airlines) ക്വാറന്റൈന്‍ പണം തിരിച്ചുനല്‍കണമെന്ന് (Refund) സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി (Saudi Civil Aviation Authority) ആവശ്യപ്പെട്ടു. എല്ലാ കമ്പനികളും ഈ നിര്‍ദേശം പാലിക്കണമെന്നും വ്യവസ്ഥ ലംഘിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഇന്നലെയാണ് സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ഹോം ക്വാറന്റീനും ഹോട്ടല്‍ ക്വാറന്റീനും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. കൊവിഡ് രോഗം നിയന്ത്രണ വിധേയമായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൗദിയിലേക്ക് വരുന്നവര്‍ ആന്റിജന്‍ ടെസ്റ്റോ പിസിആര്‍ പരിശോധനയോ നടത്തേണ്ടതില്ല. സന്ദര്‍ശക വിസയിലെത്തുന്നവര്‍ സൗദിയിലുള്ള സമയത്ത് കോവിഡ് ബാധിച്ചാല്‍ ചികിത്സക്കാവശ്യമായ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണം. നേരത്തെ പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയതെല്ലാം പിന്‍വലിച്ചതായും അതോറിറ്റി അറിയിച്ചു.
സൗദി അറേബ്യയിൽ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ പിൻവലിച്ചു, ഇനി മാസ്‍കും ക്വാറന്റീനും വേണ്ട
റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ (Covid restrictions) പിൻവലിച്ചു. തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധാരണവും സാമൂഹിക അകലം പാലനവും (social distance and wearing masks outdoor) ഒഴിവാക്കി. എന്നാല്‍ അടച്ചിട്ട റൂമുകൾക്കകത്ത് (indoors) മാസ്‍ക് ധരിക്കണം.
കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഹോട്ടല്‍, ഹോം ക്വാറന്റീനുകൾ ഒഴിവാക്കി. രാജ്യത്തേക്ക് പ്രവേശിക്കാൻ നെഗറ്റീവ് പി.സി.ആർ അല്ലെങ്കില്‍ ആന്റിജൻ പരിശോധന ഫലവും ഇനി ആവശ്യമില്ല. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി. എന്നാൽ ഇവിടങ്ങളിൽ മാസ്‍ക് ധരിക്കേണ്ടത് നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ഇതിനോടകം നിലവില്‍ വന്നു. രാജ്യത്തേത്ത് സന്ദര്‍ശക വിസകളില്‍ വരുന്നവര്‍ കൊവിഡ് രോഗ ബാധിതരായാല്‍ അതിന്റെ ചികിത്സയ്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.
യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങൾക്കും ഫെഡറൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള (ministries and federal authorities) റമദാൻ മാസത്തിലെ (Month of Ramadan) ഔദ്യോഗിക പ്രവൃത്തി സമയം (official working hours) യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റമദാനില്‍ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒന്‍പത് മണി മുതൽ ഉച്ചയ്‍ക്ക് ശേഷം 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്‍ക്ക് 12 മണി വരെയും ആയിരിക്കും.
വെള്ളിയാഴ്ചകളില്‍ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്ലെക്സിബിൾ, റിമോട്ട് വര്‍ക്കിങ് രീതികള്‍ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേർക്ക് ഇങ്ങനെ താമസ സ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ അവര്‍ പൂര്‍ത്തിയാക്കേണ്ട നിശ്ചിത ജോലികള്‍ ചെയ്‍ത് തീര്‍ത്തിരിക്കണം. ഇത്തരത്തില്‍ അനുമതി നല്‍കാവുന്ന ജോലികള്‍ ഏതൊക്കെയാണെന്നും അവയില്‍ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തില്‍ നിറവേറ്റാനാവുന്നതെന്നും അധികൃതര്‍ കണ്ടെത്തും.
