
അബുദാബി : യുഎഇയിലെ സ്ട്രോബറി പാടങ്ങളിൽ ഇനി എഐ റോബോട്ടുകൾ വിലസും. പഴുത്ത സ്ട്രോബറികൾ തിരിച്ചറിഞ്ഞ് കേടുപാടുകൾ കൂടാതെ പറിച്ചെടുക്കാനും വെയിൽ നിറഞ്ഞ പാടങ്ങൾ മുതൽ ഹരിതഗൃഹങ്ങളിൽ വരെ പ്രവർത്തിക്കാനും കഴിയുന്ന എഐ റോബോട്ടുകളെ നിർമിച്ച് യുഎഇ. സ്ട്രോബറി പിക്കർ ബോട്ട് പ്രോജക്ട് എന്നതാണ് ഈ പദ്ധതി. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ റോബോട്ടിക്സ് വിഭാഗം പ്രൊഫസർമാരാണ് ഈ എഐ റോബോട്ടിനെ നിർമിച്ചത്. അതി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർഷിക മേഖലയെ പിന്തുണക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
റോബോട്ടിൽ ഉയർന്ന റെസല്യൂഷനുള്ള ക്യാമറകളും സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇത് നിറം, വലുപ്പം, ആകൃതി തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കി പഴുത്ത സ്ട്രോബെറിയെയും പഴുക്കാത്തതും കേടായതുമായ സ്ട്രോബെറിയെയും തിരിച്ചറിയും. റോബോട്ടിന്റെ കൈകളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസിറ്റീവ് ഗ്രിപ്പർ ഉപയോഗിച്ചാണ് സ്ട്രോബെറി പറിച്ചെടുക്കുന്നത്. റോബോട്ടിലെ ഓട്ടോണമസ് നാവിഗേഷൻ ചെടികൾക്കിടയിലൂടെ പോകുന്നതിനും വഴിയിലെ തടസ്സങ്ങൾക്കനുസരിച്ച് വഴി ക്രമീകരിക്കാനും അനുവദിക്കും.
മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി മുഴുവൻ സമയവും പ്രവർത്തിക്കാൻ ഇത്തരം റോബോട്ടുകൾക്ക് സാധ്യമാണ്. സ്ട്രോബറിക്ക് പുറമെ, തക്കാളി, ആപ്പിൾ എന്നിവയും തിരിച്ചറിഞ്ഞ് കേടുപാടുകൾ കൂടാതെ പറിച്ചെടുക്കാൻ എഐ റോബോട്ടുകൾക്ക് കഴിയുമെന്ന് റോബോട്ടിക്സ് വിഭാഗം പ്രൊഫസർ ഡെഷെൻ സോങ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ