ബഹ്റൈനിൽ ഫുഡ് ട്രക്കിന് തീപിടിച്ചു, ആളപായമില്ല

Published : Feb 07, 2025, 12:26 PM IST
ബഹ്റൈനിൽ ഫുഡ് ട്രക്കിന് തീപിടിച്ചു, ആളപായമില്ല

Synopsis

തീ പിടിത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

മനാമ : ബഹ്റൈനിലെ ജുഫൈർ മേഖലയിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. ഇന്നലെയാണ് സംഭവം. തീ പിടിത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ വ്യാപിക്കുന്നത് നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു. 

read more: 300 ദമ്പതികൾക്ക് വിവാഹം, സമ്മാനമായി കാറും വീടും; ആഘോഷം കെങ്കേമമാക്കി റിയാദ് സീസൺ

ഈയിടെയായി ഫുഡ് ട്രക്ക് അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ​പെട്രോൾ, വാതക ചോർച്ചയാണ് പ്രധാനമായും തീപിടത്തമുണ്ടാകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ അശ്രദ്ധയും തീപിടിത്തത്തിന് കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഓപ്പറേറ്റർമാർ ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയ സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് ഓഫീസർ ക്യാപ്റ്റൻ മുഹമ്മദ് ജമാൽ മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം
സമയം രാത്രി 12 മണി, കടകളെല്ലാം അടച്ചു, പക്ഷേ...ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു