
അബുദാബി: അബുദാബി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തില്‍ വൻ വര്‍ധന. അബുദാബിയിലെ അഞ്ച് വിമാനത്താവളങ്ങള്‍ വഴി 2024ല്‍ 2.94 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. ഓരോ വര്‍ഷവും 28 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത്.
കഴിഞ്ഞ വര്‍ഷം 28.8 കോടി യാത്രക്കാരാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നു പോയത്. 2023ല്‍ ഇത് 2.24 കോടിയായിരുന്നു. സായിദ് വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാന കമ്പനികൾ സര്‍വീസ് വര്‍ധിപ്പിച്ചതാണ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കാൻ കാരണമെന്ന് അബുദാബി എയര്‍പോര്‍ട്സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 29 റൂട്ടുകളിലേക്ക് കൂടി സര്‍വിസ് തുടങ്ങിയതോടെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള യാത്രാകേന്ദ്രങ്ങള്‍ 125ലേറെയായി വര്‍ധിച്ചു. 2023 നവംബറിലാണ് എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനൽ എ തുറന്നത്. എട്ട് എയര്‍ലൈനുകള്‍ കൂടി കഴിഞ്ഞ വര്‍ഷം സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സര്‍വീസ് തുടങ്ങി. ബ്രിട്ടീഷ് എയര്‍വേയ്സ്, എയര്‍ അസ്താന, ഏഗന്‍ എയര്‍ലൈൻസ്, യുഎസ് ബംഗ്ല എയര്‍ലൈന്‍സ്, ആകാശ എയര്‍, ഹൈനാന്‍ എയര്ലൈന്‍സ്, ഫ്ലൈനാസ്, തുര്‍ക്മെനിസ്ഥാന്‍ എയര്‍ലൈന്‍സ് എന്നീ എട്ട് എയര്‍ലൈനുകള്‍ കൂടിയാണ് ഇവിടെ നിന്ന് സര്‍വീസ് തുടങ്ങിയത്.
Read Also - പ്രവാസി യാത്രക്കാർക്ക് തിരിച്ചടി, എയർ ഇന്ത്യ എക്സ്‍പ്രസ് കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ വെട്ടിക്കുറച്ചു
അബുദാബി എയര്‍പോര്‍ട്ടിനെ സംബന്ധിച്ചിടത്തോളം 2024 വിജയകരമായ വര്‍ഷമായിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുകയും കാര്‍ഗോ സര്‍വീസ് ഉയരുകയും ചെയ്തതായി അബുദാബി എയര്‍പോര്‍ട്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ എലേന സോര്‍ലിനി പറഞ്ഞു. 2024ല്‍ 678,990 ടൺ ചരക്കുകളാണ് അബുദാബി എയര്‍പോർട്സ് കൈകാര്യം ചെയ്തത്. മുന്‍വര്‍ഷത്തേക്കാൾ 21 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ