നാട്ടിലേക്ക് വരുന്നവർക്ക് വൻ ഓഫറുമായി എയർ ഇന്ത്യ! അങ്ങോട്ടും ഇങ്ങോട്ടും ഒരേ നിരക്കിൽ യാത്ര, കൂടെ 3,000 രൂപ വരെ കിഴിവും

Published : Sep 08, 2025, 03:25 AM IST
Air India

Synopsis

ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് ഒരേ നിരക്കിൽ ടിക്കറ്റ് നൽകുന്ന 'വൺ ഇന്ത്യ' സെയിലുമായി എയർ ഇന്ത്യ. 2026 മാർച്ച് 31 വരെയുള്ള യാത്രയ്ക്ക് ടിക്കറ്റെടുക്കാം.

കൊച്ചി: ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്‍കുന്ന 'വണ്‍ ഇന്ത്യ' സെയിലുമായി എയര്‍ ഇന്ത്യ. യാത്രാസൗകര്യത്തെ കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാനമായ നിരക്ക് ഉറപ്പാക്കുകയുമാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 7ന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ ആദ്യമായി അവതരിപ്പിച്ചത്.

തുടര്‍ന്ന് സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്‍ടാക്ട് സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബുക്കിംഗ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഇതിന്റെ ബുക്കിംഗ്. 2026 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം. കൂടാതെ ഫളൈ എഐ എന്ന പ്രമോ കോഡ് ഉപയോഗിച്ചാല്‍ പരമാവധി 3,000 രൂപ വരെ അധിക കിഴിവും നേടാം.

വണ്‍ ഇന്ത്യ ഫെയര്‍ സെയിലിന്‍റെ ഭാഗമായി ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ നിന്നും യൂറോപ്പിലെ ഏതെങ്കിലും കേന്ദ്രത്തിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റുകള്‍ക്ക് ഒരേ നിരക്കായിരിക്കും. ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇക്കോണമി ക്ലാസില്‍ 47,000 രൂപയാണ് നിരക്ക്. പ്രീമിയം ഇക്കോണമിക്ക് 70,000 രൂപയും ബിസിനസ് ക്ലാസിന് 1,40,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ലണ്ടന്‍ ഹീത്രോയിലേക്ക് 49,999 രൂപയുടെ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും. പ്രീമിയം ഇക്കോണമിക്ക് 89,999 രൂപ, ബിസിനസ് ക്ലാസിന് 1,69,999 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

ഓഫറിന്‍റെ ഭാഗമായി ഒരു തവണ സൗജന്യമായി യാത്രാ തിയതി മാറ്റാനും അവസരമുണ്ട്. ഇതിലൂടെ യാത്രാ തിയതി മാറിയാലും അധിക ചെലവില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാം. മഹാരാജാ ക്ലബ് അംഗങ്ങള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഇല്ലാതെ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നിലിവില്‍ ലണ്ടനിലെ ഹീത്രോ, ഗാറ്റ്വിക്ക്, പാരിസിലെ ഷാള്‍സ് ഡെ ഗോളി എന്നിവിടങ്ങളിലേക്കും ഫ്രാങ്ക്ഫര്‍ട്ട്, ആംസ്റ്റര്‍ഡാം, മിലാന്‍, കോപ്പന്‍ഹേഗന്‍, വിയന്ന, സ്യൂറിച്ച് ഉള്‍പ്പടെ യൂറോപ്പിലെ 10 കേന്ദ്രങ്ങളിലേക്കാണ് എയര്‍ ഇന്ത്യ നോണ്‍ സ്‌റ്റോപ് വിമാന സര്‍വ്വീസുകള്‍ നടത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ