
റിയാദ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിച്ച് ജിദ്ദയില്‍ വിസ്മയ കാഴ്ചയൊരുക്കി വ്യോമാഭ്യാസ പ്രകടനം. സംഗീത സംഘത്തിന്റെ അകമ്പടിയോടെയായിരുന്നു വൈകിട്ട് നാലര മുതല്‍ ഒരു മണിക്കൂര്‍ നീണ്ട അഭ്യാസ പ്രകടനം.
ജിദ്ദക്കു പുറമെ, അല്‍ഖോബാര്‍, ദമാം, ജുബൈല്‍, അല്‍ഹസ, തായിഫ്, തബൂക്ക്, അബഹ, സറാത്ത് അബീദ, ഖമീസ് മുശൈത്ത്, അല്‍ബാഹ എന്നിവിടങ്ങളിലും കര, നാവിക, സൈനിക പ്രകടനങ്ങള്‍ നടന്നു. റിയാദിലെ ദര്‍ഇയയില്‍ വൈകുന്നേരം നാലു മുതല്‍ അഞ്ചുവരെ സമയങ്ങളില്‍ നാവിക സേനയിലെ സൈക്കിള്‍ റൈഡര്‍മാരുടെ പ്രകടനമുണ്ടാകും. റിയാദ്, ബുറൈദ, അല്‍കോബാര്‍, മദീന, അബഹ, അല്‍ബാഹ, നജ്റാന്‍, ജിസാന്‍, ഹായില്‍, അറാര്‍, സകാക, തബൂക്ക്, ജിദ്ദ, തായിഫ്, അല്‍ഹസ, ഉനൈസ, ഹഫര്‍ അല്‍ബാത്തിന്‍, ദമാം എന്നിങ്ങനെ 18 സ്ഥലങ്ങളിലാണ് രാത്രി ഒമ്പത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കുക.
മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം; വിമാനം അടിയന്തര ലാൻഡിങ് നടത്തി
സൗദി അറേബ്യയുടെ 92-മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പ്രവിശ്യകളിലെ 14 നഗരങ്ങളിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. റിയാദിൽ അൽഖൈറുവാൻ ഡിസ്ട്രിക്ടിലും പ്രിൻസ് തുർക്കി ബിൻ അബ്ദുൽഅസീസ് അൽഅവ്വൽ റോഡിന് വടക്കും 22, 23 തീയതികളിൽ വൈകിട്ട് 4.30 ന് വ്യോമാഭ്യാസ പ്രകടനങ്ങളുണ്ടാകും. ജിദ്ദയിൽ 18, 19, 20 തീയതികളിൽ വൈകിട്ട് അഞ്ചിന് ഹിൽട്ടൻ ഹോട്ടലിനു സമീപം ബീച്ചിലാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ.
സൗദി ദേശീയ ദിനം; വാണിജ്യ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന ഓഫറുകൾക്ക് നിബന്ധനകൾ പാലിക്കണം
ദമാമിൽ കിഴക്കൻ കോർണിഷിൽ 17, 18, 19 തീയതികളിൽ വൈകിട്ട് അഞ്ചിനും ഖമീസ് മുഷൈത്തിൽ ബോളിവാർഡിലും സറാത്ത് ഉബൈദയിലും തൻമിയയിലും 22, 23 തീയതികളിൽ വൈകിട്ട് 5.30 നും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. തായിഫിൽ കിംഗ് ഫഹദ് എയർബേയ്‌സ്, അൽഹദ, അൽശഫ, അൽഖംസീൻ സ്ട്രീറ്റ്, അൽറുദഫ് പാർക്ക് എന്നിവിടങ്ങളിൽ 22, 23 തീയതികളിൽ വൈകിട്ട് 5.30 നും ഇതേ ദിവസങ്ങളിൽ അൽബാഹയിൽ വൈകിട്ട് അഞ്ചിന് പ്രിൻസ് മുഹമ്മദ് ബിൻ സൗദ് പാർക്കിലും വൈകിട്ട് അഞ്ചിന് ബൽജുർശി നാഷണൽ പാർക്കിലും അബഹയിൽ വൈകിട്ട് 5.30 ന് അബഹ എയർപോർട്ട് പാർക്ക്, അൽഫൻ സ്ട്രീറ്റ്, അൽആലിയ സിറ്റി എന്നിവിടങ്ങളിലും വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ