
റിയാദ്: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദി അറേബ്യയില്‍ തിരിച്ചെത്തിയ മലയാളി നാലാം ദിവസം മരിച്ചു. മധ്യപ്രവിശ്യയിലെ വാദിദവാസിറില്‍ കൊല്ലം ആദിനാട് സ്വദേശി അനില്‍കുമറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടന്‍ വാദി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാദി ദവാസിറിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായിരുന്നു. ഭാര്യയും എട്ട് വയസായ ഒരു മകനുമുണ്ട്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.
പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു
ഹൃദയാഘാതം മൂലം ചികിത്സയില്‍ കഴിഞ്ഞ പ്രവാസി മലയാളി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. കാസര്‍കോട് നീലേശ്വരം ഭരിക്കുളം സ്വദേശി ഖാലിദ് അച്ചുമാടം (47) ആണ് മരിച്ചത്. 2009 മുതല്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഖാലിദ് പച്ചക്കറി വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആന്‍ജിയോപ്ലാസ്റ്റി ചെയ്‍തിരുന്നു. എന്നാല്‍ രണ്ടാം ദിവസം ആശുപത്രിയില്‍ വെച്ച് മസ്‍തിഷ്കാഘാതം സംഭവിക്കുകയും ആരോഗ്യ നില ഗുരുതരമാവുകയുമായിരുന്നു.
ഒരു മാസം മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമം നടന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകനും കാസര്‍കോട് ജില്ലാ അസോസിയേഷന്‍ ട്രഷററുമായ സി.എച്ച് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍ എംബസിയുടെ സഹകരണത്തോടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. ഈ മാസം 14ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. പിതാവ് - കെ. അബ്‍ദുല്ല. ഭാര്യ - റഷീന. മക്കള്‍ - റമീസ് രാജ്, റിസല്‍ മുഹമ്മദ്, റിമ ഫാത്തിമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam