വർധനയില്ല, വിമാന ടിക്കറ്റ് നിരക്കുകൾ പകുതിയായി കുറഞ്ഞു, നാട്ടിലേക്ക് പോകുന്ന ഒമാൻ പ്രവാസികൾക്ക് സന്തോഷിക്കാം

Published : May 30, 2025, 02:42 PM IST
വർധനയില്ല, വിമാന ടിക്കറ്റ് നിരക്കുകൾ പകുതിയായി കുറഞ്ഞു, നാട്ടിലേക്ക് പോകുന്ന ഒമാൻ പ്രവാസികൾക്ക് സന്തോഷിക്കാം

Synopsis

പെരുന്നാൾ അവധി അടുക്കുമ്പോൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരും. എന്നാൽ ഇത്തവണ വർധന ഉണ്ടായില്ല

മസ്കറ്റ്: ഒമാൻ പ്രവാസികൾക്ക് ആശ്വാസമായി പുതിയ വിമാന ടിക്കറ്റ് നിരക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി വിമാന ടിക്കറ്റ് നിരക്കുകൾ പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവീസുകളിലെ ടിക്കറ്റ് നിരക്കുകളിലാണ് ഈ പ്രകടമായ മാറ്റം. ഇതോടെ അവധിക്കാലവും ബലിപെരുന്നാളും ആഘോഷിക്കാൻ നാട്ടിലേക്ക് പോകാൻ തയാറെടുത്തിരുന്ന പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്. സാധാരണ നിലയിൽ പെരുന്നാൾ അവധി അടുക്കുമ്പോൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരും. എന്നാൽ ഇത്തവണ കാര്യമായ വർധന ഉണ്ടായിട്ടില്ല. 

വരും ദിവസങ്ങളിൽ മസ്കറ്റ്-കോഴിക്കോട് സർവീസ് നടത്തുന്ന എയർഇന്ത്യ എക്സ്പ്രസിൽ 53 ഒമാനി റിയാൽ മുതൽ ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്. മസ്കറ്റ്-കൊച്ചി സർവീസിന് 66 റിയാലിനും ടിക്കറ്റ് ലഭ്യമാണ്. നിലവിൽ കണ്ണൂരിലേക്ക് 62 റിയാലും തിരുവനന്തപുരത്തേക്ക് 73റിയാലുമാണ് ടിക്കറ്റ് നിരക്കുകൾ. ഈ റൂട്ടുകളിൽ കഴിഞ്ഞ ആഴ്ചകളിൽ യാത്ര ചെയ്തിരുന്നവർ ഇരട്ടി തുക മുടക്കിയാണ് യാത്ര ചെയ്തത്. 

സാധാരണ നിലയിൽ വേനലവധി, പെരുന്നാൾ അവധി എന്നിവ പ്രമാണിച്ച് പ്രവാസികൾ വലിയ തോതിൽ നാട്ടിലേക്ക് യാത്ര ചെയ്യുമായിരുന്നു. എന്നാൽ ഇത്തവണ ടിക്കറ്റ് നിരക്കിലെ വർധന ഭയന്ന് പലരും നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കിയിരുന്നു. ഇതോടെ വിമാന കമ്പനികൾ പ്രതിസന്ധിയിലാവുകയും ടിക്കറ്റ് നിരക്കുകൾ ഉയർത്താതെ കുറഞ്ഞ നിരക്കിൽ കൊടുക്കാൻ നിർബന്ധിതരാകുകയും ആയിരുന്നു എന്ന് ട്രാവൽ ഏജൻസിയിൽ ഉള്ളവർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്