റിയാദ് വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുന്നു; സര്‍വീസുകളില്‍ മാറ്റം വരും

By Web TeamFirst Published Jan 21, 2023, 1:24 PM IST
Highlights

ഒന്നാം ടെർമിനലിന്റെ നവീകരണവും സൗകര്യങ്ങളുടെ വികസനവും നടപ്പാക്കാനുള്ള പദ്ധതി വൈകാതെ ആരംഭിക്കും. 

റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നും രണ്ടും ടെർമിനലുകൾ നവീകരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഅയിലജ് പറഞ്ഞു. മൂന്നും നാലും ടെർമിനലുകൾ നവീകരിച്ചുകഴിഞ്ഞു. അവിടെയുണ്ടായിരുന്നു പ്രശ്നങ്ങൾ പരിഹരിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇനി ഒന്നും രണ്ടും അഞ്ചും ടെർമിനലുകളാണ് സമഗ്രമായി വികസിപ്പിക്കേണ്ടത്. 

ഒന്നാം ടെർമിനലിന്റെ നവീകരണവും സൗകര്യങ്ങളുടെ വികസനവും നടപ്പാക്കാനുള്ള പദ്ധതി വൈകാതെ ആരംഭിക്കും. നവീകരണ പ്രവർത്തനം പൂർത്തിയാകുന്നതുവരെ വിദേശ വിമാന കമ്പനികളുടെ ഓപറേഷൻ ഒരു വർഷത്തേക്ക് ഒന്നാം ടെർമിനലിൽനിന്ന് രണ്ടാം ടെർമിനലിലേക്ക് മാറ്റും. വികസന പദ്ധതി പൂർത്തിയയാക്കിയ ശേഷം വിദേശ വിമാനകമ്പനികളെ ഒന്നാം ടെർമിനലിലേക്ക് മാറ്റി പുനസ്ഥാപിക്കും. ഇതിനുശേഷം രണ്ടാം ടെർമിനൽ വികസന പദ്ധതി ആരംഭിക്കും.

Read also:  നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി യുവാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

വിദേശ ഉംറ തീർഥാടകരുടെ ഇൻഷുറൻസ് തുകയിലെ കുറവ് പ്രാബല്യത്തിൽ
റിയാദ്: വിദേശ ഉംറ തീർഥാടകർക്കുള്ള സമഗ്ര ഇൻഷുറൻസ് തുകയിൽ വരുത്തിയ 63 ശതമാനം കുറവ് ഈ മാസം 10 മുതൽ പ്രാബല്യത്തിൽ വന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയുടെ പ്രാരംഭ നടപടിക്രമങ്ങളിൽ ഇത് ഉൾപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ചികിത്സ, ആശുപത്രി പ്രവേശം, ഗർഭ ചികിത്സ, അടിയന്തര പ്രസവം, അവശ്യ ദന്തരോഗ ചികിത്സ, വാഹനാപകടവുമായി ബന്ധപ്പെട്ട പരിക്കുകൾ, ഡയാലിസിസ് കേസുകൾ, മെഡിക്കൽ ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇൻഷുറൻസ് പാക്കേജ്.

തീർഥാടകൻ സൗദിയിൽ എത്തിയശേഷം അപകടത്തിലും മറ്റും ആകസ്‍മികമായുണ്ടാകുന്ന ശാശ്വത വൈകല്യം, പ്രകൃതിദുരന്തങ്ങൾ മൂലമുള്ള മരണം, മരിച്ചയാളുടെ മൃതദേഹം സ്വദേശത്തേക്ക് തിരികെ എത്തിക്കൽ, കോടതി വിധിപ്രകാരമുള്ള ദിയാധനം (ബ്ലഡ് മണി) തുടങ്ങിയ പൊതുവായ കേസുകളും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടും. വിമാനത്തിന്റെ കാലതാമസം മൂലമുള്ള നഷ്ടപരിഹാരം, വിമാനം റദ്ദാക്കൽ നഷ്ടപരിഹാരം എന്നിവക്കുള്ള പാക്കേജുകളും ഇതിൽ ഉൾപ്പെടുന്നു.

Read also: ആഭ്യന്തര ഹജ്ജ് അപേക്ഷകർക്ക് പണം തിരികെ ലഭിക്കുന്നത് രണ്ട് വിധത്തിലെന്ന് വിശദീകരണം; വിശദാംശങ്ങള്‍ ഇങ്ങനെ

click me!