നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഷാര്‍ജ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ മുനീര്‍ അബ്‍ദുല്ല, വിമാനത്താവളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷാര്‍ജ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് ഷാര്‍ജ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പള്ളിക്കര സുബുലുസ്സലാം മദ്രസയ്ക്ക് സമീപം വി.പി ഹൗസില്‍ മുനീര്‍ അബ്‍ദുല്ല (33) ആണ് മരിച്ചത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഷാര്‍ജ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ മുനീര്‍ അബ്‍ദുല്ല, വിമാനത്താവളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാടായി - വാടിക്കല്‍ സ്വദേശി കാനത്തില്‍ അബ്‍ദുല്ല, താവം പള്ളിക്കര സ്വദേശിനി ഹവ്വ ദമ്പതികളുടെ മകനാണ്. ഭാര്യ - സഹല. മകള്‍ - നദയിന്‍ നസ്‍റ. സഹോദരങ്ങള്‍ - ശക്കീര്‍ അബ്‍ദുല്ല (സൗദി അറേബ്യ), മുനീബ് അബ്‍ദുല്ല (ബംഗളുരുവില്‍ വിദ്യാര്‍ത്ഥി).

Read also:  മലയാളി ഡോക്ടര്‍ ദുബൈയില്‍ നിര്യാതയായി

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കുളത്തൂർ നല്ലൂർവട്ടം സ്വദേശി എം.എ. നിവാസിൽ അസാരിയ (65) ആണ് റിയാദിന് സമീപം മജ്‍മഅയിൽ ഹൃദയാഘാതം മൂലം മരിച്ചത്. റിയാദിൽനിന്ന്​ 230 കിലോമീറ്റര്‍ അകലെ മജ്മഅയിൽ ​30 വര്‍ഷമായി ബ്ലോക്ക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

പിതാവ് - ദാസൻ, മാതാവ് - തങ്കമ്മ, ഭാര്യ - ആലീസ്, മക്കൾ - മോനിഷ, അനീഷ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങൾക്ക്​ മജ്മഅ കെ.എം.സി.സി നേതാക്കളായ മുസ്തഫ അങ്ങാടിപ്പുറം, സഹീർ തങ്ങള്‍ നെല്ലികുത്ത്, നജീം അഞ്ചൽ, നവാസ് ബീമാപ്പള്ളി, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.