
അജ്മാൻ: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. 2024 ഒക്ടോബർ 31 വരെയുള്ള പിഴകൾക്കാണ് ഇളവ് നൽകിയത്. നവംബർ 4 മുതൽ ഡിസംബർ15 വരെ ഇളവ് പ്രയോജനപ്പെടുത്താമെന്ന് അജ്മാൻ പൊലീസ് അറിയിച്ചു.
നിയമലംഘനം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്റ് ചുമത്തുന്നതും ഒഴിവാക്കും. എന്നാൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓവർടേക്കിങ് ചെയ്യുക, വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്റർ മറികടക്കുക, മുൻകൂട്ടി അനുമതിയില്ലാതെ വാഹനത്തിൽ മാറ്റങ്ങൾ വരുത്തുക എന്നീ നിയമലംഘങ്ങൾക്ക് ഇളവ് ബാധകമല്ല.
Read Also - ആശ്വാസമായി യുഎഇയുടെ പുതിയ ഇളവ്; പൊതുമാപ്പ് കാലാവധി നീട്ടി
ഇളവുകൾ പ്രയോജനപ്പടുത്തി എല്ലാവരും പിഴ അടയ്ക്കണമെന്ന് അജ്മാൻ പൊലീസ് നിർദേശിച്ചു. കഴിഞ്ഞ മാസം ഒന്ന് മുതൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ 26 ഇടങ്ങളിൽ സ്മാർട് നിരീക്ഷണസംവിധാനം അജ്മാനിൽ ഏർപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam