
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായ തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കറിെൻറ (48) മൃതദേഹം നാട്ടിലെത്തിച്ച് പാട്ടറ ജമാഅത്ത് ഖബർസ്ഥാനിൽ സംസ്കരിച്ചു. വ്യാഴാഴ്ച വെളുപ്പിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. സുധീർ ഖാെൻറ ഭാര്യയും കുട്ടികളും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചിരുന്നു. ജോലിക്കിടെ ഹൃദയ സ്തംഭനം സംഭവിച്ച് ഒക്ടോബർ 15-നാണ് സുധീർ ഖാൻ മരിച്ചത്. ലേബർ ഓഫീസ് ക്ലിയറൻസിന് കാലതാമസം നേരിട്ടതാണ് നടപടിക്രമങ്ങൾ വൈകാൻ കാരണം.
സുധീർ ഖാന്‍റെ വിയോഗം ജുബൈലിലെ മലയാളി സമൂഹത്തെയൊന്നാകെ കണ്ണീരിലാഴ്ത്തി. കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരാനും ആശ്വസിപ്പിക്കാനും ജുബൈലിലെ വിവിധ സംഘടനാ നേതാക്കളും സ്കൂൾ അധികൃതരും വിദ്യാർഥികളും എത്തിയിരുന്നു. 17 വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്സ് കമ്പനിയിൽ മെർച്ചൻറയിസറായി ജോലി ചെയ്യുകയായിരുന്നു സുധീർഖാൻ. കുടുംബത്തോടൊപ്പം ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിെൻറ സമീപത്തായിരുന്നു താമസം. കുട്ടികൾ ഇതേ സ്കൂളിൽ വിദ്യാർഥികളായിരുന്നു.
കല്ലറ വെള്ളംകുടി ബിസ്മി മൻസിലിൽ അബൂബക്കറിെൻറയും റഹ്‌മ ബീവിയുടെയും മകനാണ് സുധീർ ഖാൻ. ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്‌മീൻ, മുഹമ്മദ് ശഹ്‌റോസ്. അൽമാന ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ പ്രവാസി വെല്‍ഫെയര്‍ ജുബൈൽ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
Read Also - വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന് വഴുതിവീണ് യാത്രക്കാരി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ