
റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ആകാശ എയർ താൽക്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നത്. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രഖ്യാപിച്ചതനുസരിച്ച് ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയുമാണ് ഉണ്ടാകില്ല. സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ തുക ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് തിരികെ നൽകും. ഇതിനുപുറമേ, അധിക നിരക്ക് ഒന്നും ഈടാക്കാതെ യാത്രാ തീയതി മാറ്റുന്നതിനും യാത്രക്കാർക്ക് അവസരമുണ്ട്. എന്നാൽ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി ബന്ധപ്പെട്ട ഏജൻസികളെ നേരിട്ട് സമീപിക്കണമെന്ന് ആകാശ എയർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam