പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ വിമാന സര്‍വീസ് വരുന്നു, ആഴ്ചയില്‍ നാല് സര്‍വീസുകളുമായി ആകാശ എയര്‍

Published : Feb 22, 2024, 01:36 PM IST
 പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ വിമാന സര്‍വീസ് വരുന്നു, ആഴ്ചയില്‍ നാല് സര്‍വീസുകളുമായി ആകാശ എയര്‍

Synopsis

ആഴ്ചയില്‍ നാല് സര്‍വീസുകളാകും ഉണ്ടാകുക. മാര്‍ച്ച് 28 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും.

ദോഹ: ഗള്‍ഫിലേക്ക് വിമാന സര്‍വീസ് പ്രഖ്യാപിച്ച് ആകാശ എയര്‍. ദോഹയിലേക്കും തിരിച്ചും ആകാശ എയര്‍ അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കും. സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ആകാശ എയറിന്‍റെ ആദ്യ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് ദോഹ.

ആഴ്ചയില്‍ നാല് സര്‍വീസുകളാകും ഉണ്ടാകുക. മാര്‍ച്ച് 28 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ദോഹയില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചുമാണ് ബുധന്‍, വ്യാഴം, ശനി,ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുക. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനം ഖത്തറില്‍ നിന്ന് പ്രാദേശിക സമയം വൈകിട്ട് 8.40ന് പുറപ്പെട്ട് മുംബൈയില്‍ വെളുപ്പിനെ 2.45ന് എത്തും. മുംബൈ-ദോഹ വിമാനം പ്രാദേശിക സമയം വൈകിട്ട് 5.45ന് പുറപ്പെട്ട് ദോഹയില്‍ പ്രാദേശിക സമയം 7.40ന് എത്തും. 

Read Also - ടേക്ക് ഓഫിന് പിന്നാലെ സംശയകരമായ മണം; ജീവനക്കാര്‍ ഞെട്ടി! ആകാശത്ത് വിമാനത്തിന് യു ടേണ്‍, എമര്‍ജന്‍സി ലാന്‍ഡിങ്

യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ്‌ നൽകും, ഒരേയൊരു വ്യവസ്ഥയിൽ മാത്രം 

ദില്ലി: യാത്രക്കാർക്ക്  കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റ് നല്കാൻ എയർ ഇന്ത്യ. എന്നാൽ എല്ലാവർക്കും ഈ കിഴിവ് ലഭിക്കില്ല. ചെക്ക്-ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് മാത്രമാണ്  ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുക. 

ചെക്ക്-ഇൻ ബാഗേജില്ലാതെ യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കുകളേക്കാൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റ്‌ ലഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതുമാത്രമല്ല, എക്‌സ്‌പ്രസ് ചെക്ക്-ഇൻ, കൗണ്ടറുകളിലും ബാഗേജ് ബെൽറ്റുകളിലും ക്യൂ ഒഴിവാക്കാൻ ഇതുമൂലം യാത്രക്കാർക്ക് കഴിയുന്നു. കൂടാതെ +15 കിലോഗ്രാം, +20 കിലോഗ്രാം ചെക്ക്-ഇൻ ബാഗേജ് അലവൻസുകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്‌ത വിലകളിൽ ഗണ്യമായ കിഴിവ് കൂടാതെ +3 കിലോഗ്രാം ക്യാബിൻ ബാഗേജ് അലവൻസും നൽകുന്നു. 

65 വിമാനങ്ങളുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. നിലവിൽ 31 ആഭ്യന്തര വിമാനത്താവളങ്ങളെയും 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നത്. എക്‌സ്‌പ്രസ് ലൈറ്റ് നിരക്കുകൾ ആരംഭിക്കുന്നതിലൂടെ ഇന്ത്യയിൽ ഒരു പുതിയ യാത്ര സംസ്കാരം വളർത്തുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല