സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. വിമാനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡ്ഷീല്‍ഡ് ഹീറ്റിങ് യൂണിറ്റും ടെക്നീഷ്യന്‍മാരെത്തി മാറ്റി.
ന്യൂയോര്‍ക്ക്: വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്പിറ്റില്‍ തീ പടര്‍ന്നു. തീ കണ്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫിന് പിന്നാലെ തന്നെ വിമാനം അടിയന്തര ലാന്‍ഡിങ്ങിനായി തിരിച്ചുവിട്ടു. ഫെബ്രുവരി മൂന്നിനാണ് സംഭവം ഉണ്ടായത്.
കാനഡയിലെ ടൊറന്‍റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന എന്‍ഡവര്‍ എയര്‍ ഫ്ലൈറ്റ് 4826 ആണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. രാവിലെ 6:52നാണ് സംഭവം. എന്തോ കത്തുന്ന മണം പരന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാപ്റ്റന്‍റെ സൈഡിലെ വിന്‍ഡ്ഷീല്‍ഡ് ഇലക്ട്രിക്കല്‍ ഹീറ്റര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് തീ ഉയരുന്നതായി കണ്ടെത്തി.
കോക്പിറ്റില്‍ തീ കണ്ടെന്ന് അറിയിച്ച് ക്യാപ്റ്റന്‍ അടിയന്തര ലാന്‍ഡിങിന് അനുമതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബൊമ്പാര്‍ഡിയര്‍ സിആര്‍ജെ- 900 വിമാനം അടിയന്തര ലാന്‍ഡിങ് നടത്താന്‍ അനുമതി നല്‍കി. വിന്‍ഡ് ഷീല്‍ഡ് ഹീറ്റ് വിമാന ജീവനക്കാര്‍ ഓഫ് ചെയ്തപ്പോള്‍ തീയണഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. വിമാനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡ്ഷീല്‍ഡ് ഹീറ്റിങ് യൂണിറ്റും ടെക്നീഷ്യന്‍മാരെത്തി മാറ്റി.
സന്തോഷ വാര്‍ത്ത; പുതിയ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്! ബാഗേജ് അലവന്‍സും കൂട്ടി, പക്ഷേ ഒരൊറ്റ വ്യവസ്ഥ മാത്രം
ദില്ലി: ലഗേജ് ഇല്ലാതെയാണോ യാത്ര ചെയ്യുന്നത്. എങ്കില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. എക്സ്പ്രസ് ലൈറ്റ് ഫെയര്‍ ടിക്കറ്റ് നിരക്കിളവ് ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.
വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച് എയര്‍ലൈന്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്. 'ഫ്ലൈ ആസ് യു ആര്‍' എന്ന ക്യാമ്പയിന്‍ വഴിയാണ് 'ലൈറ്റ് ഫെയേഴ്സ്' ഓഫര്‍ നല്‍കുന്നത്. എയര്‍ലൈന്‍റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും. ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ എത്തുന്ന യാത്രക്കാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ എക്സ്പ്രസ് കൗണ്ടറിലൂടെ അതിവേഗം ചെക്ക-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
എക്സ്പ്രസ് ലൈറ്റ് വഴി പ്രത്യേക നിരക്കിൽ യാത്ര ചെയ്യുന്നവർക്ക്, അധികമായി മൂന്ന് കിലോഗ്രാം വരെ ഭാരമുള്ള ക്യാബിൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പിന്നീട് ആവശ്യമെങ്കിൽ പണമടച്ച് 15, 20 കിലോ ലഗേജ് ചേർക്കാനും യാത്രാ തീയതി മാറ്റാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവയ്ക്ക് ഫീസ് നല്‍കണം.
സീസണ്‍ അനുസരിച്ച് സാധാരണ ടിക്കറ്റ് നിരക്കില്‍ നിന്ന് 10 ദിര്‍ഹം മുതല്‍ 60 ദിര്‍ഹത്തിന്‍റെ വരെ ഇളവാണ് ലഭിക്കുക. ഇതിന് പുറമെ സൗജന്യ ക്യാബിൻ ബാഗേജ് അലവന്‍സ് ഏഴിന് പകരം 10 കിലോ ലഭിക്കും. യുഎഇയിൽ നിന്ന് 16 സെക്ടറുകളിലേക്കായി ആഴ്ചയിൽ 195 വിമാന സർവീസാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇതിൽ 80 സർവീസും ദുബായിലേക്കാണ്.
