ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ച് കുവൈത്തിലെ അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ

Published : May 19, 2025, 10:25 AM IST
ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ച് കുവൈത്തിലെ അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ

Synopsis

ഈ വര്‍ഷത്തെ ബലിപെരുന്നാൾ തീയതി അറിയിച്ച് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍.

കുവൈത്ത് സിറ്റി: കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍. ഇസ്ലാമിക കലണ്ടറിലെ ദുൽഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റർ അറിയിച്ചു. ഈ വർഷത്തെ അറഫാ ദിനം 2025 ജൂൺ അഞ്ച് വ്യാഴാഴ്ച ആയിരിക്കും. 

ചന്ദ്രൻ അസ്തമിച്ചതിന് ശേഷം പുതിയ മാസത്തിലെ ചന്ദ്രക്കല ദൃശ്യമാകുന്ന ദിവസമായ 2025 മെയ് 27 ന്, ദുൽഖഅദ ആയിരിക്കും. കുവൈത്ത് ആകാശത്ത് 43 മിനിറ്റ് വരെ ഈ ചന്ദ്രക്കല കാണാൻ കഴിയും. അറബ്, ഇസ്ലാമിക രാജ്യ തലസ്ഥാനങ്ങളിൽ ഇത് 40 മുതൽ 58 മിനിറ്റ് വരെ ദൃശ്യമാകും. 1446 ലെ ഈദുൽ അദ്ഹ 2025 ജൂൺ 6 ന് വെള്ളിയാഴ്ച ആയിരിക്കും എന്നും സെന്‍റര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ