
മസ്കറ്റ്: നിരവധി പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. 156 പ്രവാസികള്‍ക്കാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പൗരത്വം അനുവദിച്ചു കൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്.
അടുത്തിടെ ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിക്കുകയും കൂടുതൽ ലളിതമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുൽത്താൻ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. പൊതുതാൽപര്യം മുൻനിർത്തിയാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്.
പൗരത്വവുമായി ബന്ധപ്പെട്ട അപേക്ഷകൾ ആഭ്യന്തര മന്ത്രാലയത്തിലാണ് സമർപ്പിക്കേണ്ടത്. മന്ത്രാലയം അപേക്ഷകൾ പഠിക്കുകയും നിയമങ്ങളിൽ പറഞ്ഞിട്ടുള്ള നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. മതിയായ കാരണങ്ങൾ ബോധിപ്പിക്കാതെ അപേക്ഷകൾ മന്ത്രാലയത്തിന് നിരസിക്കാവുന്നതാണ്. ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു രാജ്യത്തിന്‍റെ പൗരത്വം അനുവദിക്കില്ല. ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്ഥാപിക്കപ്പെട്ടതോ ആയ ആളുകൾ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള പൗരാവകാശങ്ങൾക്ക് അർഹരാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ