
റാസൽഖൈമ: യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി മജീദ് കിഴക്കേതിൽ ആണ് റാസൽഖൈമയിൽ മരിച്ചത്. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ഇദ്ദേഹം ദീർഘനാളായി യുഎഇയിൽ പ്രവാസിയാണ്. ആഭ്യന്തര മന്ത്രാലയം ജീവനക്കാരനായിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: നന്നംമുക്ക് കിഴക്കേതിൽ വീട്ടിൽ സൈദ് (മൊനൂട്ടി). മാതാവ്: ആമിനു. റസിയ തരിയത്ത് ആണ് ഭാര്യ. മക്കൾ: അസലം, ഫൈസാൻ, അമീൻ. റുഖിയ, ജമീല, ഷാഫി എന്നിവർ സഹോദരങ്ങളാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ