സൗദിയിലെ ഫറസാന്‍ ദ്വീപില്‍ 19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി

Published : Aug 05, 2022, 08:43 PM IST
സൗദിയിലെ ഫറസാന്‍ ദ്വീപില്‍ 19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി

Synopsis

ചെമ്പ് കൊണ്ട് നിര്‍മിച്ച റോമന്‍ കവചം, റോമന്‍ കാലഘട്ടത്തില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന 'ലോറിക്ക സ്‌ക്വാമാറ്റ' എന്ന വസ്തു തുടങ്ങിയവ കണ്ടെത്തിയ അപൂര്‍വ വസ്തുക്കളുടെ കൂട്ടത്തിലുണ്ടെന്ന് ശാസ്ത്രസംഘം വെളിപ്പെടുത്തി.

റിയാദ്: സൗദി അറേബ്യയില്‍ 19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജീസാനിന് സമീപം ചെങ്കടലിലുള്ള ഫറസാന്‍ ദ്വീപിലാണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്. സൗദി-ഫ്രഞ്ച് ശാസ്ത്രസംഘം നടത്തുന്ന ഗവേഷണ, ഖനന പ്രവര്‍ത്തനങ്ങളിലാണ് കണ്ടെത്തല്‍. എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്നത്തെ വാസ്തുവിദ്യാ ശൈലികള്‍ വെളിപ്പെടുത്തുന്ന വസ്തുക്കളടക്കമാണ് കണ്ടെത്തിയത്.

രാജ്യത്തെ പൈതൃകസ്ഥലങ്ങളില്‍ സര്‍വേയും ഖനനവും നടത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും സാംസ്‌കാരികവും സാമ്പത്തികവുമായ വിഭവമെന്ന നിലയില്‍ അവയെ രാജ്യത്തിന് പ്രയോജനപ്രദമാക്കി മാറ്റുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ചെമ്പ് കൊണ്ട് നിര്‍മിച്ച റോമന്‍ കവചം, റോമന്‍ കാലഘട്ടത്തില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന 'ലോറിക്ക സ്‌ക്വാമാറ്റ' എന്ന വസ്തു തുടങ്ങിയവ കണ്ടെത്തിയ അപൂര്‍വ വസ്തുക്കളുടെ കൂട്ടത്തിലുണ്ടെന്ന് ശാസ്ത്രസംഘം വെളിപ്പെടുത്തി. കിഴക്കന്‍ റോമാ സാമ്രാജ്യത്തിലെ പ്രമുഖനായൊരു ചരിത്രപുരുഷെന്റ പേരിലുള്ള റോമന്‍  ലിഖിതം, ചെറിയൊരു ശിലാപ്രതിമയുടെ തല എന്നിവയും കണ്ടെത്തിയതിലുള്‍പ്പെടും.

സൗദി അറേബ്യയില്‍ കാറുകൾ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു; രണ്ട് കുട്ടികള്‍ക്ക് പരിക്ക്

പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ കുറവെന്ന് കണക്കുകള്‍ 

റിയാദ്: പ്രവാസികൾ സൗദി അറേബ്യയിൽനിന്ന്  പുറത്തേക്ക് അയക്കുന്ന പണത്തിൽ കുറവ്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾ സ്വന്തം നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിലാണ് കുറവ് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിലെ കണക്കാണിത്. ഈ വർഷം ആദ്യത്തെ ആറുമാസത്തിനിടെ ആകെ അയച്ചത് 1321 കോടി റിയാലാണ്. 

സൗദിയില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്

കഴിഞ്ഞവർഷം ഇതേ കാലയളവില്‍ പ്രവാസികള്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ കണക്കുകളില്‍ രണ്ട് ശതമാനം കുറവുണ്ടെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) വെളിപ്പെടുത്തുന്നു. എന്നാൽ ഈ വർഷത്തെ പ്രതിമാസ കണക്ക് പരിശോധിച്ചാൽ ജൂണിൽ രേഖപ്പെടുത്തിയത് ഏറ്റവും ഉയർന്ന നിരക്കാണ്. ഈ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതലാണ് ജൂണിൽ രാജ്യത്തിന് പുറത്തേക്ക് പോയ പണത്തിന്റെ തോത്. ഈ ഒറ്റ മാസത്തിനിടെ 193 കോടി റിയാലാണ് വിദേശികൾ അയച്ചത്. അതേസമയം സൗദി പൗരന്മാരുടെ വിദേശ വിനിമയം അഞ്ച് ശതമാനം വർധിച്ചിട്ടുണ്ട്. ജൂൺ വരെ 675 കോടി റിയാൽ അവർ വിവിധ കാരണങ്ങളാൽ വിദേശത്തേക്ക് അയച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ