Nimisha Priya : പ്രതീക്ഷകള്‍ വിഫലം; നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നിമിഷപ്രിയയ്ക്ക് വധശിക്ഷ, കേസിന്‍റെ നാള്‍വഴി

Published : Mar 07, 2022, 03:13 PM IST
Nimisha Priya : പ്രതീക്ഷകള്‍ വിഫലം; നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നിമിഷപ്രിയയ്ക്ക് വധശിക്ഷ,  കേസിന്‍റെ നാള്‍വഴി

Synopsis

തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം.

സനാ: മലയാളികളുടെ പ്രതീക്ഷകള്‍ വിഫലമായി. യെമന്‍ (Yemen) പൗരനെ കൊലപ്പെടുത്തിയ (murder) കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ(33) (Nimisha Priya) വധശിക്ഷ (death sentence) യെമനിലെ അപ്പീല്‍ കോടതി ശരിവെച്ചു. യെമനിലെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് കേസ് സമര്‍പ്പിക്കാമെങ്കിലും അപ്പീല്‍ കോടതിയുടെ തീര്‍പ്പ് സുപ്രീം കോടതി പുഃനപരിശോധിക്കില്ല. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുകയാണ് സുപ്രീം കോടതി ചെയ്യുക.

2017  ജൂലൈ 25  നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

നിമിഷ പ്രിയ തലാലിന്‍റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു. 

Read Also: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷ പ്രിയയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു

നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനുമാണ് കേസില്‍ അറസ്റ്റിലായത്. കീഴ്‍‍ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്. തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുകയായിരുന്നു. ഇതിനിടെ വധശിക്ഷ ഒഴിവാക്കണമെന്ന നിമിഷപ്രിയയുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ഒരാഴ്ചത്തേക്ക് കോടതി നീട്ടിവെച്ചിരുന്നു.  കോടതിക്ക് മുന്നില്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. 

Read Also:നിമിഷപ്രിയയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി; ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം

Read Also: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധ ശിക്ഷയ്ക്ക് താൽക്കാലിക സ്റ്റേ

തലാലിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക (ബ്ലഡ് മണി) നല്‍കി കോടതി നടപടികളില്‍ നിന്ന് മുക്തയാകാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നിയമപോരാട്ടങ്ങള്‍ക്കാണ് അപ്പീല്‍ കോടതി വിധിയോടെ അവസാനമാകുന്നത്. തലാലിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കാനുള്ള ശ്രമം വിജയിച്ചാല്‍ മാത്രമെ ഇനി നിമിഷപ്രിയയ്ക്ക് മോചനം സാധ്യമാകൂ എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ