യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധ ശിക്ഷയ്ക്ക് താൽക്കാലിക സ്റ്റേ
അപ്പീൽ പരിഗണിച്ച് ജുഡീഷ്യൽ കൗൺസിൽ അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ അനുവദിക്കുകയായിരുന്നു.

യമൻ: യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയ്ക്ക് താൽക്കാലിക സ്റ്റേ. നിമിഷയുടെ അപ്പീൽ പരിഗണിച്ചാണ് കോടതി ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ അനുവദിച്ചത്.
കോടതിക്ക് പുറത്ത് ജീവനാംശം നൽകി കേസ് തീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി അഭിഭാഷകൻ അറിയിച്ചു.
യമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. 2017 ലാണ് സംഭവം. കേസിൽ വിചാരണക്കോടതിയാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. ഉത്തരവ് അപ്പീൽ കോടതിയും ശരിവെച്ചു. തുടര്‍ന്ന് വിധിക്കെതിരെ നിമിഷ പ്രിയ ജുഡീഷ്യൽ കൗൺസിലിനെ സമീപിച്ചു. സാഹചര്യങ്ങളും കൊല്ലപ്പെട്ടയാളുടെ ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവനുവദിക്കണമെന്ന് ഹര്‍ജിയിലാവശ്യപ്പെടുന്നു. അപ്പീൽ പരിഗണിച്ച ജുഡീഷ്യൽ കൗൺസിൽ അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ അനുവദിക്കുകയായിരുന്നു.
യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ മലയാളി നഴ്സിന് വധശിക്ഷ.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നഴ്സായ നിമിഷ വിദേശത്ത് ക്ലിനിക്ക് നടത്തുകയായിരുന്നു. യമൻ സ്വദേശി തലാല്‍ അബ്ദുമഹ്ദിയായിരുന്നു ക്ലിനിക് നടത്തിപ്പിൽ നിമിഷയുടെ പങ്കാളി. ഇയാള്‍ നിമിഷയുടെ പണം തട്ടുകയും ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് നിമിഷ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല നടത്തിയ ശേഷം മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. കൊലപാതകത്തിന് കൂട്ടുനിന്ന നഴ്‌സ് ഹനാൻ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.