
റിയാദ്: യെമനിലെ ഹൂതി വിമതരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അറബ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കി. ഇന്നലെ ഹൂതികളുടെ നിരവധി സൈനിക കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും സേന ആക്രമണം നടത്തി. സൈനിക, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രണമെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ അറിയിച്ചു. സൗദിയിലേക്ക് ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്ന് സഖ്യസേന ആരോപിച്ചു. യെമനിലെ തീവ്രവാദികളെയും ആക്രമണത്തിന് അവര്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളെയും സഖ്യസേന തുടര്‍ന്നും ലക്ഷ്യമിടുമെന്നും സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. കഴിഞ്ഞ ദിവസവും സഖ്യസേന യമനിലെ വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam