
മസ്കത്ത്: ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരിഖിന് അറബ് പാർലമെന്റിന്റെ ‘ലീഡർഷിപ്പ് അവാർഡ്’. അറബ് രാഷ്ട്രങ്ങളുടെ പ്രശ്ന പരിഹാരത്തിനായി സുൽത്താൻ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് ആദരവ്.
സുൽത്താനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ് പുരസ്കാരം ഏറ്റുവാങ്ങി. അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അബ്ദുറഹ്‌മാൻ അൽ അസൂമിയും പ്രതിനിധി സംഘവും ഓഫിസിലെത്തിയാണ് പുരസ്കാരം കൈമാറിയത്. അവാർഡ് ദാന ചടങ്ങിൽ ശറ കൗൺസിൽ സ്പീക്കർ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലി, അറബ് പാർലമെന്റ് അംഗങ്ങൾഎന്നിവരും സംബന്ധിച്ചു.
Read Also - ജീവനക്കാർക്ക് കോളടിച്ചു! 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ്, റെക്കോർഡ് ലാഭം ആഘോഷിച്ച് എമിറേറ്റ്‌സ്
ബാങ്ക് മസ്കത്തിന്റെ വിവിധ സേവനങ്ങൾ തടസ്സപ്പെടുമെന്ന് അറിയിപ്പ്
മസ്കത്ത്: ബാങ്ക് മസ്കത്തിന്റെ വിവിധ സേവനങ്ങൾ മേയ് 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. സിസ്റ്റം അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് സേവനങ്ങൾ മുടങ്ങുക.
മൊബൈൽ, ഇൻറർനെറ്റ് ബാങ്കിങ്, സി.ഡി.എം, ഐ.വി.ആർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്ന് ബാങ്ക് മസ്‌കത്ത് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലും സാമൂഹിക മാധ്യമങ്ങളിലും അറിയിച്ചു. അതേസമയം, എ.ടി.എം, പി.ഒ.എസ്, ഇ-കോമേഴ്സ് ഓൺലൈൻ പർച്ചേസ് എന്നീ സേവനങ്ങൾക്ക് തടസ്സമുണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam