ബാ​ങ്ക്​ മ​സ്ക​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ തടസ്സപ്പെടുമെന്ന് അറിയിപ്പ്

Published : May 13, 2024, 07:45 PM IST
ബാ​ങ്ക്​ മ​സ്ക​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ തടസ്സപ്പെടുമെന്ന് അറിയിപ്പ്

Synopsis

മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ് ബാ​ങ്കി​ങ്, സി.​ഡി.​എം, ​ഐ.​വി.​ആ​ർ സേ​വ​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കി​ല്ലെ​ന്ന്​ ബാങ്ക് മസ്‌കത്ത് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലും സാമൂഹിക മാധ്യമങ്ങളിലും അറിയിച്ചു.

മ​സ്ക​ത്ത്:  ബാ​ങ്ക്​ മ​സ്ക​ത്തി​ന്‍റെ വി​വി​ധ സേ​വ​ന​ങ്ങ​ൾ മേ​യ് 16 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തടസ്സപ്പെടുമെന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​സ്റ്റം അ​പ്​​ഗ്രേ​ഡ്​ ചെ​യ്യു​ന്ന​തി​ന്‍റെ ഭാഗമായാണ് സേവനങ്ങൾ മുടങ്ങുക. 

മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ് ബാ​ങ്കി​ങ്, സി.​ഡി.​എം, ​ഐ.​വി.​ആ​ർ സേ​വ​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കി​ല്ലെ​ന്ന്​ ബാങ്ക് മസ്‌കത്ത് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലും സാമൂഹിക മാധ്യമങ്ങളിലും അറിയിച്ചു. അ​തേ​സ​മ​യം, എ.​ടി.​എം, പി.​ഒ.​എ​സ്, ഇ-​കോ​മേ​ഴ്​​സ്​ ഓ​ൺ​ലൈ​ൻ പ​ർ​ച്ചേ​സ്​ എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്ക്​ ത​ട​സ്സ​മു​ണ്ടാ​കി​ല്ല.

Read Also -  ജീവനക്കാർ കോളടിച്ചു! 20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ്, റെക്കോർഡ് ലാഭം ആഘോഷിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പ്

അ​റ​ബ്​ ഉ​ച്ച​കോ​ടി; സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റും; പ്രഖ്യാപനവുമായി ബഹ്റൈൻ അധികൃതർ 

മ​നാ​മ: 33-മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏർപ്പെടുത്തുന്ന ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ബഹ്റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി സ്റ്റ​ഡി ലീ​വാ​യി പ​രി​ഗ​ണി​ക്കാ​നും നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.

മെയ് 15 ബുധൻ, 16 വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കും. പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം ഉടൻ പുറത്തിറക്കും. 

സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ ഈ ​ദിവസങ്ങളിൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.​ ഈ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി കൊ​ടു​ക്കാ​നും പ​ക​രം മ​റ്റ്​ ദി​വ​സ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ പരിശോധിക്കാനും നി​ർ​ദേ​ശി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കാ​നാ​ണ്​ മ​ന്ത്രാ​ല​യം തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ണ്ടെ​ങ്കി​ൽ അ​തി​ന്​ മു​ട​ക്കം വ​രാ​തി​രി​ക്കാ​ൻ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം നൽകി. കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കും ര​ണ്ട്​ ദി​വ​സം അ​വ​ധി ന​ൽ​കും. ബ​ഹ്​​റൈ​ൻ യൂ​ണി​വേ​ഴ്​​സി​റ്റി​ക്ക്​ ര​ണ്ട്​ ദി​വ​സം അ​വ​ധിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്  


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്